കോട്ടയം: വഖഫ് ഭേദഗതി ബില്ലില്‍ മലക്കം മറിഞ്ഞു ഫ്രാന്‍സിസ് ജോര്‍ജ് എം.പി. വഖഫ് നിയമഭേദഗതി ബില്ലിനെ പിന്തുണയ്ക്കുമെന്ന് എവിടെയും താന്‍ പറഞ്ഞിട്ടില്ലെന്നു എം.പി വിശദീകരിക്കുന്നു. സമരപന്തലില്‍ പോയി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു ഫ്രാന്‍സിസ് ജോര്‍ജ് പ്രസംഗിച്ചിരുന്നു.
കേന്ദ്ര വഖഫ് ഭേദഗതി നിയമത്തെ പാര്‍ലമെന്റില്‍ പിന്തുണയ്ക്കുമെന്നും ഒരു ജനപ്രതിനിധി എന്ന നിലയിലും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധി എന്ന നിലയിലും പുതിയ കേന്ദ്ര വഖഫ് നിയമത്തോട് 100 ശതമാനം താന്‍ യോജിക്കുന്നതായും ഫ്രാന്‍സിസ് ജോര്‍ജ് മുനമ്പത്ത് പറഞ്ഞു.
/sathyam/media/media_files/2025/01/23/xQ9pwt9ixoXoJuVPe3Wv.jpg)
തന്റെയും തന്റെ പാര്‍ട്ടിയുടെയും വ്യക്തമായ നിലപാട് അതാണ്. പാര്‍ലമെന്റില്‍ ബില്ല് അവതരിക്കപ്പോള്‍ ആ നിലപാട് വ്യക്തമാക്കുമെന്നും ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു.
ഇതു നീതിയുടെ പ്രശ്‌നമാണെന്നും നമ്മള്‍ ആര്‍ക്കെതിരെയും അല്ലെന്നും ഇത്രയും വൈവിധ്യമുള്ള വിവിധ ജാതി മതവിശ്വാസങ്ങളും ആചാരങ്ങളും ഒക്കെ അംഗീകരിച്ചു മുന്നോട്ടു പോകുന്ന രാജ്യമാണു നമ്മുടേതെന്നും അദ്ദേഹം മുന്‍പു പറഞ്ഞതായി പുറത്തു വന്നത്.
വഖഫ് ഭേദഗതി സ്വാഗതം ചെയ്ത എം.പിയുടെ നിപാടിനു പിന്നാലെ പിന്നാലെ ഫ്രാന്‍സിസ് ജോര്‍ജിന്റേത് ഉറച്ച നിലപാടാണെങ്കില്‍ സ്വാഗതം ചെയ്യുന്നതായി ബി.ജെ.പി നേതാവ് ഷോണ്‍ ജോര്‍ജ് ഫേസ്ബുക്കിലൂടെ പ്രതികരിച്ചിരുന്നു.
പിന്നാലെ വിഷയം ബി.ജെ.പി നേതാക്കള്‍ ഉയര്‍ത്തുകയും എം.പിയുടെ നിലപാടിനെ സ്വാഗതം ചെയ്യുകയും ചെയ്തു. എം.പിയുടെ പരാമര്‍ശത്തിനെതിരെ മുസ്ലീം ലീഗില്‍ കടുത്ത അതൃപ്തി ഉണ്ടായിരുന്നു. നേതാക്കള്‍ ഇക്കര്യം പരസ്യമായി പറയുകയും ചെയ്തു.
എം.പിയുടെ നിലപാട് തന്നെയാണോ പാര്‍ട്ടിക്കും മോന്‍സ് ജോസഫ് എം.എല്‍.എയ്ക്കുമെന്നു ബി.ജെ.പി നേതാക്കള്‍ ചോദിക്കുകയും ചെയ്തു. ഇതോടെയാണ് എം.പി. തന്റെ നിലപാട് വ്യക്തമാക്കി രംഗത്തുവന്നത്.
ഈ വിഷയത്തില്‍ കൃത്യമായ നിലപാടുണ്ട്, യു.ഡി.എഫിന്റേയും ഇന്ത്യ മുന്നണിയുടെയും നിലപാടാണു തനിക്കും തന്റെ പാര്‍ട്ടിക്കും ഉള്ളത്. ബില്ലിനെ പിന്തുണയ്ക്കും എന്നു പറഞ്ഞത് വളച്ചൊടിക്കപ്പെട്ട വാര്‍ത്തയാണ്.
നിയമഭേദഗതി ബില്ല് പാര്‍ലമെന്റില്‍ വരുമ്പോള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു നിര്‍ദേശങ്ങള്‍ നല്‍കുമെന്നാണു പറഞ്ഞതെന്നും എം.പി വിശദീകരിക്കുന്നു.