പാലാ: കെ.എം മാണിയെ കുറിച്ച് ലോകമെമ്പാടുമുള്ളവര്‍ക്ക് അവരുടെ ഓര്‍മ്മകളും ചിത്രങ്ങളും വീഡിയോകളും വെബ് സൈറ്റില്‍ പങ്കുവയ്ക്കാന്‍ അവസരം ലഭിക്കുന്ന തരത്തില്‍ വ്യത്യസ്തമായി രൂപകല്‍പ്പന ചെയ്ത മാണിസം എന്ന വെബ് സൈറ്റിന്റെ ( https://manism.in/ ) ഉദ്ഘാടനം കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി എംപി നിര്‍വഹിച്ചു.
ഫെബ്രുവരി 14, 15, 16 തീയതികളില്‍ കോട്ടയത്ത് നടക്കുന്ന മാണിസം യൂത്ത് കോണ്‍ക്ലേവിന് മുന്നോടിയായാണ് വെബ്‌സൈറ്റ് ഒരുക്കിയത്.
മാണിസം ഒരു ജനക്ഷേമ പ്രത്യയശാസ്ത്രമാണെന്ന് ജോസ് കെ മാണി പറഞ്ഞു. സമഭാവനയോടെ മനുഷ്യരെയെല്ലാം ചേര്‍ത്തുപിടിച്ച സഹാനുഭൂതിയുടെ പേരാണ് കെ.എം മാണി.
കാരുണ്യമായിരുന്നു മാണി സാറിന്റെ സ്ഥായീഭാവം. കേരളത്തിനും ഇന്ത്യയ്ക്കും പുറമേ മാണി സാറിന്റെ സ്‌നേഹം അനുഭവിച്ച മലയാളികള്‍ ലക്ഷകണക്കിനുണ്ട്. അവര്‍ക്കെല്ലാം മാണിസാറിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവയ്ക്കാനുള്ളതാണ് പുതിയ വെബ് സൈറ്റ്.
മാണിസാറിനെ കുറിച്ച് ഓര്‍മ്മകള്‍ പങ്കുവയ്ക്കാനുള്ളവര്‍ക്ക് വെബ്‌സൈറ്റില്‍ നേരിട്ട് ചിത്രങ്ങളും അനുഭവങ്ങളും പങ്കുവയ്ക്കാം. കേരള യൂത്ത് ഫ്രണ്ട് - എം സംസ്ഥാനകമ്മറ്റിയാണ് വെബ്‌സൈറ്റ് രൂപകല്‍പന ചെയ്തത്.
കേരള യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴികാടന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ തോമസ് ചാഴികാടന്‍, സ്റ്റീഫന്‍ ജോര്‍ജ്, സണ്ണി തെക്കേടം, വിജി എം തോമസ്, ബേബി ഉഴുത്തുവാല്‍, സാജന്‍ തൊടുക, ജോസ് പുത്തന്‍കാല, ഷേയ്ക്ക് അബ്ദുള്ള, ദീപക് മാമ്മന്‍ മത്തായി, റോണി വലിയപറമ്പില്‍, സുനില്‍ പയ്യപ്പിള്ളില്‍, ആല്‍വിന്‍ ജോര്‍ജ്, അജേഷ് കുമാര്‍, ഡിനു ചാക്കോ, ജോമോന്‍ പൊടിപാറ, മാത്യു നൈനാന്‍, നിര്‍മ്മല ജിമ്മി, പി എം മാത്യു, ജോര്‍ജ് എബ്രഹാം, സച്ചിന്‍ ജയിംസ്, തോമസ് കുട്ടി വരിക്കയില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.