കോട്ടയം: എം.സി റോഡില്‍ തെള്ളകത്ത് നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് കാറിലും മിനി വാനിലും ഇടിച്ച് ഇടുക്കി സ്വദേശിയായ യുവാവിനു ദാരുണാന്ത്യം. ബൈക്ക് യാത്രികാനായ ഇടുക്കി കോടികുളം വാഴപ്പറമ്പില്‍ വി.ഒ മാത്യുവിന്റെ മകന്‍ അരുണ്‍ മാത്യു (26) ആണു മരിച്ചത്.
ഇന്നു വൈകിട്ട് ആറരയോടെയാണ് അപകടമുണ്ടായത്. ബൈക്കിന്റെ എതിര്‍ദിശയില്‍ നിന്നും എത്തിയ വാഗണാർ കാറിൽ ഇടിച്ചു നിയന്ത്രണം നഷ്ടമായി റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന മറ്റൊരു പിക്കപ്പ് വാനില്‍ ഇടിയ്ക്കുകയായിരുന്നു.
യുവാവിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തില്‍ ഏറ്റുമാനൂര്‍ പോലീസ് കേസെടുത്തു.