Advertisment

ചോരപ്പുഴയായി എം.സി. റോഡ്. അപകടങ്ങള്‍ ഒഴിഞ്ഞുള്ള ദിവസങ്ങള്‍ ഇല്ല. ബൈക്ക് അപകടത്തിൽ യുവാവ് മരിച്ച അതേ സ്ഥലത്ത് വീണ്ടും അപകടം. അപകടങ്ങള്‍ കുറയ്ക്കാന്‍ നടപടിയെടുക്കുമെന്നു പറഞ്ഞിട്ട് എന്തായി എന്നു യാത്രക്കാര്‍

വിവാഹ ആഘോഷങ്ങൾക്കായി ഒരുങ്ങിയ വീട്ടിലേക്ക് ജിജോയുടെ ചേതനയറ്റ ശരീരമായി എത്തേണ്ട ദുരന്ത കാഴ്ചയ്ക്കു സാക്ഷിയാകേണ്ട അവസ്ഥയിലാണ് ഉറ്റവർ.

New Update
accident 1111

കോട്ടയം:  എം സി റോഡിൽ ദിവസേനയെന്നോണം അപകടങ്ങൾ.പല അപകടങ്ങളിലും യാത്രക്കാരുടെ ജീവൻ നഷ്ടമാവുകയോ ഗുരുതരമായി പരുക്കേൽക്കുകയോ ചെയ്യുന്നു. ബുധനാഴ്ച മാത്രം കിലോ മീറ്ററുകളുടെയും മണിക്കൂറികളുടെയും മാത്രം വ്യത്യാസത്തിൽ രണ്ടു ജീവനുകളാണ് നഷ്ടമായത്. 

Advertisment

ഇന്നലെ വൈകിട്ട് ആറരയോടെ  തെള്ളകത്തുണ്ടായ വാഹനാപകടത്തിൽ ഇടുക്കി സ്വദേശിയായ യുവാവിന് ജീവൻ നഷ്ടമായിരുന്നു. പുതിയ റോയൽ എൻഫീൽഡ് ബൈക്കിൽ സന്തോഷത്തിൽ പോവുകയായിരുന്ന  ഇടുക്കി കോടികുളം വാഴപ്പറമ്പിൽ വി.ഒ മാത്യുവിന്റെ മകൻ അരുൺ മാത്യു(26)വാണ് മരിച്ചത്. 


അപകടത്തിൻ്റെ നടുക്കം മാറുന്നതിനു മുൻപ് കാളികാവ് പള്ളിക്കു സമീപം രാത്രി പത്തു മണിയോടെ വിവാഹ ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് പോയ യുവാവിന്റെ ബൈക്ക് ട്രാവലറിൽ ഇടിച്ചു കടപ്ലാമറ്റം സ്വദേശിയായ ജിജോയ്ക്കു ജീവൻ നഷ്ടമായി. 


ഇന്നു ജിജോയുടെ വിവാഹം നടക്കേണ്ടിയിരുന്നതാണ്. പക്ഷേ, വിവാഹ ആഘോഷങ്ങൾക്കായി ഒരുങ്ങിയ വീട്ടിലേക്ക് ജിജോയുടെ ചേതനയറ്റ ശരീരമായി എത്തേണ്ട ദുരന്ത കാഴ്ചയ്ക്കു സാക്ഷിയാകേണ്ട അവസ്ഥയിലാണ് ഉറ്റവർ.

അപകടങ്ങളൾ ഇവിടെ അവസാനിക്കുന്നില്ല, ഇന്നലെ തെള്ളകത്ത് യുവാവ് മരിച്ച അതേ സ്ഥലത്ത് തന്നെ ഇന്നു സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ഗുരുതരമായി പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റ ഇയാളെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഏറ്റുമാനൂർ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസാണ് ബൈക്കുമായി കൂട്ടിയിടിച്ചത്. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ബൈക്ക് യാത്രക്കാരനെ നാട്ടുകാർ ചേർന്നാണ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്.  രാവിലെ ഒൻപതരയോടെയായിരുന്നു സംഭവം.

എം.സി. റോഡിൽ അപകടങ്ങൾ കുറയ്ക്കാൻ നടപടി എടുക്കുമെന്നു റോഡ് നവീകരണം മുതൽ ഉയർന്നു കേൾക്കാൻ തുടങ്ങിയതാണ്. പക്ഷേ, വർഷങ്ങൾ കഴിഞ്ഞിട്ടും അപകടങ്ങൾ കുറഞ്ഞില്ലെന്നു മാത്രമല്ല വർധിക്കുകയും ചെയ്തു.

Advertisment