കോട്ടയം: ഇ പി ജയരാജന്റെ ആത്മകഥാ വിവാദത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കി പൊലീസ്. കേസില്‍ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കും. ഡിസി ബുക്ക്‌സ് മുന്‍ പ്രസിദ്ധീകരണ വിഭാഗം മേധാവി എ വി ശ്രീകുമാര്‍ മാത്രമാണ് കേസില്‍ പ്രതി. കൂടുതല്‍ പേരെ പ്രതി ചേര്‍ക്കേണ്ടതില്ലെന്ന് അന്വേഷണസംഘം വ്യക്തമാക്കി.
കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നതിനാല്‍ ശ്രീകുമാറിനെ അറസ്റ്റ് രേഖപ്പെടുത്തി മൊഴിയെടുത്ത ശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചിരുന്നു.
കേസില്‍ ജയരാജന്റെയും ഡിസി ബുക്സ് ഉടമ രവി ഡിസി അടക്കമുള്ളവരുടെയും മൊഴി പൊലീസ് നേരത്തെ രേഖപ്പെടുത്തിയിരുന്നു. ആത്മകഥാ ഭാഗം ചോര്‍ന്നത് ഏത് സാഹചര്യത്തില്‍ ഇതിനു പിന്നില്‍ ബാഹ്യശക്തികളുടെ ഇടപെടല്‍ ഉണ്ടോ തുടങ്ങിയവ കാര്യങ്ങളാണ് പൊലീസ് അന്വേഷിച്ചത്.
ഇപി ജയരാജന്റെ 'കട്ടന്‍ചായയും പരിപ്പുവടയും' എന്ന പേരിലുള്ള ആത്മകഥാഭാഗങ്ങള്‍ പുറത്തുവന്നതാണ് വിവാദമായത്.