ചങ്ങനാശേരി: യുജിസി കരടുരേഖ രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തിന് എതിരാണെന്നു സീറോ മലബാര്‍ സഭയുടെ ഉന്നത വിദ്യാഭ്യാസ സിനഡല്‍ കമ്മിഷന്‍ സംഘടിപ്പിച്ച സിംപോസിയം ചൂണ്ടിക്കാട്ടി.
രാജ്യത്തെ ന്യൂനപക്ഷ സമുദായങ്ങളുടെ നിലനില്‍പിനെ അവഗണിക്കുകയാണെന്നും ന്യൂനപക്ഷ അവകാശങ്ങളെക്കുറിച്ചു നിര്‍ദേശങ്ങളില്‍ പരാമര്‍ശിക്കുന്നില്ലെന്നും ഉന്നത വിദ്യാഭ്യാസ സിനഡല്‍ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്.
സിറോ മലബാര്‍ സഭയുടെ ഉന്നത വിദ്യാഭ്യാസ സിനഡല്‍ കമ്മിഷന്‍ സംഘടിപ്പിച്ച സിംപോസിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
/sathyam/media/media_files/we6Rzc0FzGYGJo54GLOC.jpg)
കരടുനിര്‍ദേശങ്ങള്‍ പിന്തിരിപ്പന്‍ സ്വഭാവമാണു പുലര്‍ത്തുന്നതെന്നു സിനഡല്‍ കമ്മീഷന്‍ അംഗം ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ പറഞ്ഞു.
ന്യൂനപക്ഷ അവകാശങ്ങളെ ധ്വംസിക്കുന്ന സര്‍ക്കാര്‍ നിലപാടുകള്‍ക്കെതിരെ സഭ നിലകൊള്ളുമെന്നു സിനഡല്‍ കമ്മീഷന്‍ അംഗം ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പാം പ്ലാനി പറഞ്ഞു.
/sathyam/media/post_attachments/BqzRhFja8osNGrIT6JUV.jpg)
സ്റ്റാഫ് നിയമനം, പ്രിന്‍സിപ്പല്‍ നിയമനം, റിസര്‍ച് ലേഖനങ്ങളുടെ പ്രസിദ്ധീകരണം തുടങ്ങിയവയില്‍ കൂടുതല്‍ വ്യക്തത വരുത്തണമെന്നും സിംപോസിയം ആവശ്യപ്പെട്ടു. സിനഡല്‍ കമ്മിറ്റി സെക്രട്ടറി ഫാ. റെജി പി.കുര്യന്‍, ഫാ. ജോബി കാരക്കാട്ട് എന്നിവര്‍ പ്രസംഗിച്ചു.