പാമ്പാടി. ഐഎൻടിയുസി പുതുപ്പള്ളി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജിയെ അനുസ്മരിച്ചു. മഹാത്മാഗാന്ധി രാജ്യത്തിന് വേണ്ടി രക്തസാക്ഷിത്വം വരിച്ചതിന്റെ 77 -ാം വർഷമാണ് ഇന്ന് എന്ന് അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്ത് കൊണ്ട് ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫ് പറഞ്ഞു.
ഗാന്ധിജിയുടെ ത്യാഗോജ്ജ്വലമായ രാഷ്ട്രീയ ജീവിതത്തോട് പ്രതിബദ്ധത പുലർത്തുന്നത് കോൺഗ്രസിന്റെ തിരിച്ചുവരവിലൂടെ ആയിരിയ്ക്കണം എന്നും അതിന് വേണ്ടി പ്രവർത്തകർ ഒറ്റക്കെട്ടായി മുന്നോട്ട് നീങ്ങണമെന്നും ഫിലിപ്പ് തുടർന്ന് പറഞ്ഞു. നിയോജക മണ്ഡലം പ്രസിഡന്റ് സുധീന്ദ്രൻ നായർ അദ്ധ്യക്ഷനായിരുന്നു.
സംസ്ഥാന സെക്രട്ടറി സാബു പുതുപ്പറമ്പിൽ, ബോബൻ ജോസഫ്, ബിറ്റോമി മണിച്ചിറ, മണ്ഡലം പ്രസിഡൻ്റുമാരായ കെ സി നൈനാൻ, എൻ ജെ പ്രസാദ്, മജു വാകത്താനം, ജിനു കുര്യൻ, രാജൻ തച്ചിലേത്ത്, ടോംസൺ ചക്കുപാറ, ഡികെടിഎഫ് പുതുപ്പള്ളി നിയോജകമണ്ഡലം പ്രസിഡന്റ് അൽഫോൻസ് അകലക്കുന്നം, ഡികെടിഎഫ് ജില്ലാ സെക്രട്ടറി ഷിബു ഏഴേ പുഞ്ചയിൽ, മാത്യു മല്ലകാട്, രാജു പേരത്തൊട്ടിയിൽ തുടങ്ങിയവർ പ്രസംഗിച്ചു.