/sathyam/media/media_files/2025/01/11/Bn5tPEpx8B4kE4iINqHS.jpg)
കോട്ടയം: വടക്കന്‍ പറവൂരില്‍ വ്യാജ ആധാര്‍ കാര്‍ഡുപയോഗിച്ച് കേരളത്തില്‍ താമസിച്ചിരുന്നു 27 ബംഗ്ലാദേശികള്‍ പിടിയിലായത് രാജ്യ സുക്ഷയ്ക്കു നേരെ വിരല്‍ ചൂണ്ടുന്നു. ഒരുവീട്ടില്‍ ഒരുമിച്ച് താമസിച്ച് വരികയായിരുന്നു ഇവര്‍ എന്ന് അറിയുമ്പോഴാണ് ഞെട്ടല്‍ ഏറെ.
നേരത്തെ, സമാനമായ രീതിയില്‍ ഏഴ് ബംഗ്ലാദേശികള്‍ പിടിയിലായിരുന്നു. എറണാകുളം റൂറലില്‍ നിന്നായിരുന്നു ഇവരെ പിടികൂടയിത്.
എന്നാല്‍, ഇത്രയധികംപേര്‍ ഒന്നിച്ച് പിടിയിലാകുന്നത് ആശങ്കയുയര്‍ത്തിയിട്ടുണ്ട്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്. എ.ടി.എസ്സും പോലീസും ചേര്‍ന്നാണ് ഇവരെ വലയിലാക്കിയത്.
മൂന്ന് മാസത്തിന് മുമ്പ് ഇവിടെ എത്തിയവരാണ് എന്നാണ് ഇവര്‍ നല്‍കിയ മൊഴി. എന്നാല്‍, ഇത് വിശ്വസിക്കാന്‍ പോലീസ് തയ്യാറായിട്ടില്ല.
വിഷയത്തില്‍, വിശദമായ അന്വേഷണമുണ്ടാകുമെന്നും പോലീസ് അറിയിച്ചു. ഇത്രയുംപേര്‍ ഒന്നിച്ച് താമസിക്കുന്നത് രാജ്യസുരക്ഷയെ തന്നെ ബാധിക്കുന്ന വിഷയമാണെന്നാണ് വിലയിരുത്തല്‍.
ഇവര്‍ എങ്ങിനെയാണ് കേരളത്തിലെത്തിയതെന്നും ആരാണ് താമസസൗകര്യം ഒരുക്കിയതെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
പശ്ചിമബംഗാള്‍ വഴി നുഴഞ്ഞു കയറിയെത്തി വിവിധ സംസ്ഥാനങ്ങളിലേക്ക് കടക്കുന്ന ബംഗ്ലാദേശികള്‍ക്ക് സുരക്ഷിത കേന്ദ്രങ്ങളൊരുക്കാന്‍ ഏജന്റുമാര്‍ കേരളത്തിലും പ്രവര്‍ത്തിക്കുന്നുണ്ടെന്ന ആശങ്കയാണ് ഇതോടെ ശക്തമായിരിക്കുന്നത്.
രാജ്യത്ത് നുഴഞ്ഞു കയറിയ ബംഗ്ലാദേശികളില്‍ നിരവധി പേര്‍ കേരളത്തില്‍ താമസിച്ചുവരുന്നതായി റിപ്പോര്‍ട്ടുകള്‍ ഉയര്‍ന്നു വരാന്‍ തുടങ്ങിയിട്ട് കുറച്ചു വര്‍ഷങ്ങളേ ആയിട്ടുള്ളൂ.
കേരളത്തിലും ബംഗ്ലാദേശി ഭീകരരുണ്ടെന്ന എന്‍. ഐ.എ റിപ്പോര്‍ട്ട് രണ്ടു വര്‍ഷം മുന്‍പു പുറത്തുവന്നിരുന്നു. അസമീസും ബംഗാളികളും ആണെന്ന് കാണിച്ച് വ്യാജ തിരിച്ചറിയല്‍ രേഖകളിലൂടെയാണ് ബംഗ്ലാദേശികള്‍ കേരളത്തില്‍ താവളമുറപ്പിച്ചിട്ടുള്ളത്.
ഇതരസംസ്ഥാന തൊഴിലാളികളെയും ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെയും പലപ്പോഴും തിരിച്ചറിയാന്‍ കഴിയാത്ത സ്ഥിതിയാണ് നിലവില്‍ സംസ്ഥാനത്തുളളത്.
ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് ഒപ്പം ജോലി ചെയ്യുന്ന ബംഗ്ലാദേശികളെ കുറിച്ച് അറിയാമെങ്കിലും തൊഴിലാളി ക്യാമ്പുകളില്‍ ഉള്ളവര്‍ ഭയം കാരണം നിഷേധിക്കുകയാണ്.
കേരളത്തെ ബംഗ്ലാദേശികള്‍ സുരക്ഷിത താവളമാക്കുന്നുവെന്നു മുന്‍പത്തെ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ശരിവച്ചുകൊണ്ടാണ് ബംഗ്ലാദേശികള്‍ വീണ്ടും പിടിയിലായത്.