കോട്ടയം: സാമൂഹിക - രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് എറ്റവും അനുയോജ്യമായി വേണ്ട ഗുണം ഇമോഷണല്‍ ഇന്റലിജന്‍സാണ്. ഒരു ഘട്ടത്തില്‍ കാര്യങ്ങള്‍ കൈവിട്ടു പോകും എന്ന നിലവരും.. അപ്പോളാണു നമ്മള്‍ ക്ഷുഭിതരാവുക.
നമ്മുടെ വൈകാരിക പ്രതികരണങ്ങള്‍ നിയന്ത്രിക്കുന്നതിലൂടെ ഇതു ഒഴിവാക്കാന്‍ സാധിക്കും. അതില്‍ ഞാന്‍ കണ്ട പ്രധാനപ്പെട്ട നേതാക്കളില്‍ ഒരാള്‍ കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ. മാണിയാണെന്ന് നിയമസഭാ സ്പീക്കര്‍ എഎന്‍ ഷംസീര്‍.
അദ്ദേഹം ക്ഷുഭിതനായി സംസാരിക്കുന്നതു ഞാന്‍ കണ്ടിട്ടില്ല. പരസ്യമായി പലരും വ്യക്തിപരായ അധിക്ഷേപങ്ങളും രാഷ്ട്രീയ അധിക്ഷേപങ്ങും ചൊരിഞ്ഞു കൂട്ടം ചേര്‍ന്ന് ആക്രമിക്കുമ്പോഴും അതിനെല്ലൊം ചിരിയോടെ നേരിടാന്‍ കഴിയുന്ന രാഷ്ട്രീയക്കാരാണു ജോസ് കെ. മാണിയെന്നും സ്പീക്കറുടെ പ്രശംസ.
/sathyam/media/media_files/2025/01/31/eLyeu6qyBhLwQDytWVPT.jpg)
അദ്ദേഹത്തില്‍ നിന്നു ഞാന്‍ പഠിക്കാന്‍ ശ്രമിക്കാറുണ്ട്. രാഷ്ട്രീയത്തിൽ ഏറ്റവും അനിവാര്യമായി വേണ്ട ക്വാളിറ്റി ഇതാണെന്നും ഞാന്‍ കരുതുന്നു എന്നും സ്പീക്കര്‍ പറഞ്ഞു.
പഴവങ്ങാടി ശ്രീചിത്രഹോമില്‍ കെ.എം മാണിയുടെ 91 -ാം ജന്മദിനത്തോടുബന്ധിച്ച നടന്ന കാരുണ്യ ദിനാചരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.