കടുത്തുരുത്തി: പൂഴിക്കോല്‍ പള്ളിയുടെ മുന്‍വശത്തുള്ള വിശുദ്ധ അന്തോനീസിന്റെ ഗ്രോട്ടോ സാമൂഹ്യവിരുദ്ധര്‍ എറിഞ്ഞു തകര്‍ത്തു. ഇന്നു രാവിലെ കുര്‍ബാനക്കെത്തിയ വിശ്വാസികളാണു ഗ്രോട്ടോയിലെ ചില്ലുകള്‍ തകര്‍ന്ന നിലയില്‍ കണ്ടെത്തിയത്.
വിവരം പള്ളി വികാരിയെ അറിയിക്കുകയായിരുന്നു. തുടര്‍ന്നു കടുത്തുരുത്തി പോലീസില്‍ വിവരം അറിയിക്കുകയും ചെയ്തു. പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സ്ഥലത്തെ സി.സി.ടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചു. പ്രതികളെ ഉടന്‍ പിടികൂടുമെന്ന് പോലീസ് അറിയിച്ചു.