Advertisment

എവിടെ പോയ് കോട്ടയം നഗരസഭയിലെ 211 കോടി ? പ്രാഥമിക പരിശോധനയില്‍ ക്രമക്കേടുകളൊന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നു സെക്രട്ടറി. പരിശോധനയ്ക്കു കൂടുതല്‍ സമയവും, കൂടുതല്‍ ക്ഷമതയുള്ള ഉദ്യോഗസ്ഥരും വേണമെന്ന് ആവശ്യം. ഇ.ഡി അന്വേഷണം ആവശ്യപ്പെട്ടു ബിജെപി

നഗരസഭയുടെ അക്കൗണ്ടുകളില്‍ 211 കോടി രൂപ കാണാനില്ലെന്ന ഇന്റേണല്‍ വിജിലന്‍സ് റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന പ്രത്യേക കൗണ്‍സില്‍ യോഗം തീര്‍ത്തും പ്രഹസനമായി മാറി.

New Update
kottayam municipality
Listen to this article
0.75x 1x 1.5x
00:00 / 00:00

കോട്ടയം: നഗരസഭയിലെ 211 കോടി കാണാനില്ലെന്ന ഇന്റേണല്‍ വിജിലന്‍സ് റിപ്പോര്‍ട്ടിന്മേല്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ വലിയ ക്രമക്കേടുകളൊന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നു സെക്രട്ടറിയുടെ റിപ്പോര്‍ട്ട്.

Advertisment

റിപ്പോര്‍ട്ടിന്മേല്‍ ചര്‍ച്ച പുരോഗമിക്കുന്നതിനിടെ സമയം ആറു കഴിഞ്ഞതോടെ സെക്രട്ടറി കസേരയില്‍ നിന്ന് എഴുന്നേറ്റുപോയി. പിന്നാലെ കൗണ്‍സില്‍ യോഗവും അവസാനിച്ചു.

നഗരസഭയുടെ അക്കൗണ്ടുകളില്‍ 211 കോടി രൂപ കാണാനില്ലെന്ന ഇന്റേണല്‍ വിജിലന്‍സ് റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന പ്രത്യേക കൗണ്‍സില്‍ യോഗം തീര്‍ത്തും പ്രഹസനമായി മാറി.


സെക്രട്ടറി ഒന്നും കണ്ടെത്തിയില്ലെന്ന റിപ്പോര്‍ട്ടാണ് നല്‍കിയത്. കോടിക്കണക്കിനു രൂപയുടെ വ്യത്യാസങ്ങള്‍ കണ്ടെത്തുന്നതിനു കൂടുതല്‍ സമയം ആവശ്യമാണെന്നും സെക്രട്ടറി റിപ്പോര്‍ട്ടില്‍ പറയുന്നു.


പരിശോധനയ്ക്ക് കൂടുതല്‍ ക്ഷമതയുള്ള ഉദ്യോഗസ്ഥരും സമയവും അനിവാര്യമാണ്. സംസ്ഥാന ധനകാര്യ വിഭാഗമോ, നഗരസഭ നിയോഗിക്കുന്ന പ്രത്യേക ടീമിനെ നിയോഗിച്ചോ അന്വേഷണം നടത്തുന്നതിന് അംഗീകാരം ലഭിച്ചെങ്കില്‍ മാത്രമേ ഇത്രയും തുകയുടെ വ്യത്യാസം കണ്ടെത്താന്‍ കഴിയൂ എന്നും സെക്രട്ടറി റിപ്പോര്‍ട്ടില്‍ പറഞ്ഞു.


അതേസമയം, റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട കൗണ്‍സില്‍ യോഗത്തില്‍ ഇരുവിഭാഗങ്ങളും ആരോപണങ്ങളില്‍ ഉറച്ചു നിന്നു. തുക എവിടെപ്പോയെന്നു വ്യക്തമാക്കണമെന്നു പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടപ്പോള്‍, കൂടുതല്‍ അന്വേഷണം നടത്തി പ്രതികളെ കണ്ടെത്തണമെന്നു ഭരണപക്ഷ അംഗങ്ങളും ആവശ്യപ്പെട്ടു.


വിഷയത്തില്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം നടത്തണമെന്നു ബി.ജെ.പി. ആവശ്യപ്പെട്ടു. ചര്‍ച്ചയ്‌ക്കൊടുവില്‍ വോട്ടെടുപ്പ് വേണമെന്ന് എല്‍.ഡി.എഫ്. ആവശ്യപ്പെട്ടതോടെ, പുറത്തുപോയ യു.ഡി.എഫ്. അംഗങ്ങള്‍ തിരികെ എത്തി.

എന്നാല്‍, സെക്രട്ടറി മറുപടി പറയണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടു. മറുപടിയ്‌ക്കൊടുവില്‍ സമയം ആറു കഴിഞ്ഞതോടെ സെക്രട്ടറി കസേരയില്‍ നിന്ന് എഴുന്നേറ്റുപോയി. പിന്നാലെ യോഗവും അവസാനിപ്പിച്ചു.
 

Advertisment