Advertisment

കെ.എസ്‌.എസ്‌.പി.യു പ്രവർത്തനങ്ങൾ മാതൃകാപരം - ളാലം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്‍റ് ജസ്സി ജോര്‍ജ്

New Update
pala

കൊഴുവനാൽ: സാമൂഹ്യ പ്രതിബദ്ധതയോടെ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ (കെ എസ്‌ എസ്‌ പി യു) പ്രവർത്തനങ്ങൾ മാതൃകാപരം എന്ന് ളാലം ബ്ലോക്ക്‌  പഞ്ചായത്ത് പ്രസിഡണ്ട് ജെസ്സി ജോർജ് പറഞ്ഞു. 

Advertisment

കെ എസ്‌ എസ്‌ പി യൂ കൊഴുവനാൽ യൂണിറ്റ് വാർഷികം ഉദ്ഘാടനം ചെയ്ത പ്രസംഗിക്കുകയായിരുന്നു അവർ.  

കൊഴുവനാൽ സി എസ് സി ഹാളിൽ യൂണിറ്റ് പ്രസിഡന്റ് കെ എൻ വിജയകുമാർ  അധ്യക്ഷത വഹിച്ചു. സെ ക്രട്ടറി  ജയ്സൺ ജോസഫ്  വാർഷിക റിപ്പോർട്ടും  ട്രഷറർ ബാബു തോമസ് വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. 

കെ എസ് എസ് പി യു മുൻ സംസ്ഥാന വൈസ് പ്രസിഡണ്ട് ടിജെ എബ്രഹാം തോണക്കര മുഖ്യപ്രഭാഷണം നടത്തി.    

മുൻ പ്രസിഡന്റ്  പി എ ജോസഫ് പന്തലാനി, റിട്ടയേർഡ് എ ഇ ഒ  പ്രസന്നകുമാരി സി ടി എന്നിവർ ആശംസകൾ അർപ്പിച്ചു. 

മുൻ സെക്രട്ടറി പി എ തോമസ് പൊന്നുംപുരയിടം  മരണമടഞ്ഞ  അംഗങ്ങളെ അനുസ്മരിച്ചു. . തുടർന്ന് അടുത്ത വർഷത്തെ  ഭരണസമിതി അംഗങ്ങളെ തെരഞ്ഞെടുത്തു. 

ളാലം ബ്ലോക്ക് കമ്മിറ്റി അംഗം എം എം എബ്രഹാം മുണ്ടമറ്റം വരണാധികാരി ആയിരുന്നു.പുതിയ പ്രസിഡന്റ്‌ ആയി സി എൻ രവീന്ദ്രൻ തിരഞ്ഞെടുക്കപ്പെട്ടു.  

ജോയിന്റ്  സെക്രട്ടറി ഫിലിപ് സി ജോസഫ് സ്വാഗതവും വൈസ് പ്രസിഡന്റ് കെ എൻ സുദർശനൻ നന്ദിയും പറഞ്ഞു.

Advertisment