Advertisment

കർഷ യൂണിയൻ എം പാലാ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാരുണ്യദിനം ആചരിച്ചു

New Update
farmers

പാലാ: കാരുണ്യത്തിന്റെ മുഖമായിരുന്ന മുൻമന്ത്രി കെ.എം മാണിയുടെ ജന്മദിനം കർഷ യൂണിയൻ എം പാലാ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാരുണ്യ ദിനമായി  ആചരിച്ചു. 

Advertisment

പാറപ്പള്ളി ഗവൺമെന്റ് എൽ പി സ്കൂളിൽ നിയോജക മണ്ഡലം പ്രസിഡണ്ട് അപ്പച്ചൻ നെടുമ്പള്ളിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കർഷ യൂണിയൻ എം സംസ്ഥാന സെക്രട്ടറി കെ പി ജോസഫ് ദിനാചരണം ഉദ്ഘാടനം ചെയ്തു. 

കേരള കോൺഗ്രസ് എം പാലാ നിയോജകമണ്ഡലം പ്രസിഡന്റ് ടോബിൻ കെ അലക്സ്,  നിയോജകമണ്ഡലം സെക്രട്ടറി കെ ഭാസ്കരൻ നായർ, ടോമി മാത്യു തകിടിയേൽ, മീനച്ചിൽ പഞ്ചായത്ത് പ്രസിഡണ്ട് സോജൻ തൊടുക, പഞ്ചായത്ത്‌ അംഗം ബിജു തുണ്ടിയിൽ, സണ്ണി വെട്ടം, തോമസ് നീലിയറ, ബെന്നി കോതമ്പനാനി, ജോയ് കണിയാരകം, കെ പി ഫിലിപ്പ്, വി ടി ജോസഫ് വെട്ടിക്കൽ, ജയ്സൺ ജോസഫ്, ഹെഡ്മിസ്ട്രസ് സുമ വി നായർ എന്നിവർ പ്രസംഗിച്ചു.

Advertisment