Advertisment

സേവ് ദ് ഡേറ്റിന്റെ മറവിൽ ഉപദ്രവിച്ചു. വിവാഹ ശേഷം സ്വർണം കൈക്കലാക്കി നവവധുവിനെ കബളിപ്പിച്ച് യുവാവ് മുങ്ങി

ജനുവരി 23ന് ആയിരുന്നു ഇവരുടെ വിവാഹം. അടുത്തദിവസം വധുവിനെ അവരുടെ വീട്ടിലാക്കിയ ശേഷം വരൻ കടന്നു കളയുകയായിരുന്നു എന്ന് ബന്ധുക്കൾ പറയുന്നു. 

New Update
kerala wedding1

കോട്ടയം: വിവാഹം നടന്ന് ഏതാനും ദിവസങ്ങൾക്കകം നവവധുവിനെ കബളിപ്പിച്ചു യുവാവ് കടന്നു കളഞ്ഞതായി പരാതി. റാന്നി സ്വദേശിയായ യുവാവിനെതിരെ വധുവിന്റെ വീട്ടുകാരാണ് കടുത്തുരുത്തി പൊലീസിൽ പരാതി നൽകിയത്.

Advertisment

ജനുവരി 23ന് ആയിരുന്നു ഇവരുടെ വിവാഹം. അടുത്തദിവസം വധുവിനെ അവരുടെ വീട്ടിലാക്കിയ ശേഷം വരൻ കടന്നു കളയുകയായിരുന്നു എന്ന് ബന്ധുക്കൾ പറയുന്നു. 


പിന്നീട് അന്വേഷിച്ചപ്പോൾ വിദേശത്തേക്കു കടന്നതായി മനസിലായെന്നു അവർ പറഞ്ഞു.


വിവാഹസമയത്ത് സ്വർണം കൈക്കലാക്കിയെന്നും സേവ് ദ് ഡേറ്റിന്റെ മറവിൽ കുമരകത്തെത്തിച്ച് ഉപദ്രവിച്ചതായും പരാതിയുണ്ട്.

പെൺകുട്ടിയെക്കുറിച്ചു സമൂഹമാധ്യമങ്ങളിൽ അപകീർത്തികരമായ വിവരങ്ങൾ പ്രചരിപ്പിക്കുന്നെന്നും ആരോപണമുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ ഗാർഹിക പീഡനത്തിന് ഉൾപ്പെടെ പൊലീസ് യുവാവിനെതിരെ കേസെടുത്തു.

ഇയാളെ നാട്ടിലെത്തിച്ചു ചോദ്യം ചെയ്താൽ മാത്രമേ സംഭവത്തിന്റെ ദുരൂഹത അഴിയുകയുള്ളൂവെന്നു പൊലീസ് അറിയിച്ചു.

Advertisment