കോട്ടയം: തിരക്ക് പരിഗണിച്ച് കേരളത്തില്‍ ഓടുന്ന മൂന്നു സ്പെഷൽ ട്രെയിനുകളുടെ സര്‍വീസ് നീട്ടി റെയിൽവേ. താംബരം- കൊച്ചുവേളി വീക്കിലി സ്‌പെഷല്‍, കൊച്ചുവേളി - താംബരം വീക്കിലി സ്‌പെഷല്‍ ട്രെയിനുകളാണു സര്‍വീസ് നീട്ടിയത്. കേരളത്തില്‍ വന്‍ തിരക്കാണ് ട്രെയിനുകളില്‍ അനുഭവപ്പെടുന്നത്.
വാരാന്ത്യങ്ങളില്‍ ട്രെയിനുകളില്‍ സൂചികുത്താന്‍ ഇടമില്ലാത്ത അവസ്ഥയുണ്ട്. റോഡ് പണിമൂലം വൈകുന്ന ബസുകള്‍, കുരുക്ക് എന്നിങ്ങനെ പല കാരണങ്ങള്‍ കൂടിയുണ്ട് ആളുകളെ ട്രെയിന്‍ യാത്ര തെരഞ്ഞെടുക്കുവാന്‍ പ്രേരിപ്പിക്കുന്നതത്.
യാത്രക്കാരുടെ തിരക്കും ആവശ്യകതയും പരിഗണിച്ചു സ്‌പെഷല്‍ സര്‍വീസുകള്‍ നീട്ടിയത്.
തിങ്കളാഴ്ചകളില്‍ സര്‍വീസ് നടത്തുന്ന ട്രെയിന്‍ നമ്പര്‍ 06011 താംബരം- നാഗര്‍കോവില്‍ വീക്കിലി സ്‌പെഷല്‍ ഫെബ്രുവരി 10 മുതല്‍ ജൂണ്‍ 30 വരെ സര്‍വീസ് നീട്ടി. ഈ കാലയളവില്‍ അധികമായി 21 ട്രിപ്പുകള്‍ നടത്തും.
വെള്ളിയാഴ്ചകളില്‍ സര്‍വീസ് നടത്തുന്ന ട്രെയിന്‍ നമ്പര്‍ 06035 താംബരം- കൊച്ചുവേളി (തിരുവനന്തപുരം നോര്‍ത്ത്) വീക്കിലി സ്‌പെഷല്‍ ഫെബ്രുവരി 7 മുതല്‍ ജൂണ്‍ 27 വരെ സര്‍വീസ് നീട്ടി. ഈ കാലയളവില്‍ അധികമായി 21 ട്രിപ്പുകള്‍ നടത്തും.
ഞായാഴ്ചകളില്‍ സര്‍വീസ് നടത്തുന്ന ട്രെയിന്‍ നമ്പര്‍ 06036 കൊച്ചുവേളി (തിരുവനന്തപുരം നോര്‍ത്ത്) - താംബരം വീക്കിലി സ്‌പെഷല്‍ ഫെബ്രുവരി 9 മുതല്‍ ജൂണ്‍ 29 വരെ സര്‍വീസ് നീട്ടി. ഈ കാലയളവില്‍ അധികമായി 21 ട്രിപ്പുകള്‍ നടത്തും.