Advertisment

പ്രസാദഗിരി പള്ളിയില്‍ വൈദികനു നേരെ അക്രമം. കേരളാ കോണ്‍ഗ്രസ് (എം) നേതാവ് ബാബു ജോസഫിനെതിരെ നടപടി എടുത്തു പാര്‍ട്ടി നേതൃത്വം. പാര്‍ട്ടി ഓഫീസിലേക്കു വിളിച്ചു വരുത്തി രാജി എഴുതി വാങ്ങിച്ചു. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും നീക്കം ചെയ്തു

ബാബു ജോസഫിന്റെ ഇടപെടലിനെ തുടര്‍ന്നു പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത് സമാധാനപൂര്‍വം വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്ത വിശ്വാസികള്‍ക്കെതിരെയായിരുന്നു എന്നു പള്ളി സെക്രട്ടറി ഉള്‍പ്പടെ ആരോപിച്ചിരുന്നു.

New Update
BABU JOSEPH PRASADHAGIRI CHURCH ISSUE

കോട്ടയം: പ്രസാദഗിരി പള്ളിയില്‍  കുര്‍ബാനമധ്യേ വയോധികനായ പ്രീസ്റ്റ് ഇന്‍ചാര്‍ജ് ഫാ. ജോണ്‍ തോട്ടുപുറത്തിനെ ആക്രമിച്ച കേരളാ കോണ്‍ഗ്രസ് (എം) നേതാവിന്റെ രാജി എഴുതി വാങ്ങി പാര്‍ട്ടി.

Advertisment

കേരളാ കോണ്‍ഗ്രസ് എമ്മിന്റെ വൈക്കത്തെ ആക്ടിങ് പ്രസിഡന്റായിരുന്ന ബാബു ജോസഫിന്റെ രാജിയാണു പാര്‍ട്ടി ഓഫീസിലേക്കു വിളിച്ചു വരുത്തി എഴുതി വാങ്ങിയത്.


ബാബു ജോസഫിനെ പാര്‍ട്ടിയിലെ എല്ലാ ചുമതലകളില്‍ നിന്നും പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും നീക്കം ചെയ്തതായി പാര്‍ട്ടി നേതൃത്വം അറിയിച്ചു.


ഫെബ്രുവരി ഒന്നിനാണു വിമത വൈദികന്‍ ഫാ. ജെറിന്‍ മാര്‍ട്ടിന്‍, ബാബു ജോസഫ് എന്നിവര്‍ ഉള്‍പ്പെട്ട സംഘം പള്ളി വാതില്‍ കുത്തി പൊളിച്ചു ഉള്ളില്‍ കടന്നു ഫാ. ജോണ്‍ തോട്ടുപുറത്തിനെ ആക്രമിച്ചത്.

പക്ഷേ, ബാബു ജോസഫിന്റെ ഇടപെടലിനെ തുടര്‍ന്നു പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത് സമാധാനപൂര്‍വം വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്ത വിശ്വാസികള്‍ക്കെതിരെയായിരുന്നു എന്നു പള്ളി സെക്രട്ടറി ഉള്‍പ്പടെ ആരോപിച്ചിരുന്നു.


കേസ് എടുത്ത തലയോലപ്പറമ്പ് പോലീസ് സ്‌റ്റേഷനിലേക്കു മാര്‍ച്ചു നടത്താന്‍ വരെ വിശ്വാസികള്‍ തീരുമാനിച്ചിരുന്നു.


സമാധാനപൂര്‍വം വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തുകൊണ്ടിരുന്ന വിശ്വാസികളുടെ പേരില്‍, അക്രമകാരികളായ സഭാവിരുദ്ധരുടെ നുണക്കഥകള്‍ പ്രകാരം, ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്ത പോലീസിന്റെ നടപടിയിലും  സീറോമലബാര്‍ സഭ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു.

പ്രസാദഗിരി പള്ളിയില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പണത്തിനിടെ നടന്ന അക്രമപ്രവര്‍ത്തനങ്ങളില്‍ നടപടികളും സഭാ നേതൃത്വം ആരംഭിച്ചിട്ടുണ്ട്. 

അതിരൂപതയിലെ പ്രസാദഗിരി സെന്റ് സെബാസ്റ്റ്യന്‍ പള്ളിയില്‍ ഏകീകൃതരീതിയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചുകൊണ്ടിരുന്ന പ്രീസ്റ്റ് ഇന്‍ചാര്‍ജ് ഫാ. ജോണ്‍ തോട്ടുപുറത്തിനെതിരേ നടന്ന അക്രമം അത്യന്തം വേദനാജനകവും അപലപനീയ വുമാണെന്ന് അതിരൂപതാധ്യക്ഷനായ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടിലും മേജര്‍ ആര്‍ച്ചുബിഷപ്പിന്റെ വികാരി ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പാംപ്ലാനിയും പ്രതികരിച്ചു.

Advertisment