/sathyam/media/media_files/2025/02/06/Yb0AzNNDXeIvvqzzSvLu.jpg)
കുറവിലങ്ങാട്: മീനച്ചിൽ താലൂക്കിൽ ഉഴവൂർ വില്ലേജ് പരിധിയിലും, ഉഴവൂർ ഗ്രാമപഞ്ചായത്ത് അധികാരത്തിലുമുള്ള 45.90 ഏക്കർ സ്ഥലത്തെ അരീക്കുഴി വെള്ളച്ചാട്ട വികസന പ്രവർത്തനങ്ങളുടെ മറവിൽ 2016-2017 കാലഘട്ടത്തിൽ 0.20 ആർ പുറമ്പോക്ക് ഭൂമിയിൽ നിന്ന് അനുമതി ഇല്ലാതെ പാറപൊട്ടിച്ച് നീക്കം ചെയ്തു. തുടർന്ന് താലൂക്ക് സർവ്വേയറുടെ റിപ്പോർട്ടും, വില്ലേജ് ഓഫീസർ റിപ്പോർട്ടും, പ്രാഥമിക അന്വേഷണം നടത്തിയ കോട്ടയം ജില്ലാ ജിയോളജി വകുപ്പ് ഉദ്യോഗസ്ഥരുടെ റിപ്പോർട്ട് കോട്ടയം ജില്ലാകളക്ടർ അംഗീകരിച്ച് തുടർ നടപടികൾക്ക് 15-1-2025 ൽ ഉത്തരവായി.
കോട്ടയം ജില്ലാ ജിയോളജി വകുപ്പ് ഉദ്യോഗസ്ഥരുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പ്രകാരം 188.18 ക്യുബെക് മീറ്റർ കരിങ്കല്ല് അനധികൃതമായി പൊട്ടിച്ച് നീക്കുകയും,അരീക്കുഴി വെള്ളച്ചാട്ടത്തിന്റെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെട്ടു എന്ന് റിപ്പോർട്ടിൽ പറയുന്നു. പ്രാദേശിക മാധ്യമ പ്രവർത്തകരായ ബെയ്ലോൺ എബ്രഹാമവും, രാജേഷ് കുര്യാനാടുമാണ് അനധികൃത പാറഖനനത്തിന് എതിരെ പരാതിയുമായി സർക്കാരിന്റെ വിവിധ വകുപ്പുകളിൽ പരാതി സമർപ്പിച്ചത്.
പാറഖനനം പരാതിയും ആരോപണവും ഉയർന്നപ്പോൾ ബന്ധപ്പെട്ട കുറ്റാരോപിതരായ സംഘം ബന്ധപ്പെട്ട വകുപ്പുകളിൽ പരാതി അട്ടിമറിക്കാൻ ഉന്നതതല സ്വാധീനം ചെലുത്തി ശ്രമം നടത്തി. പ്രധാന പരാതിക്കാരനായ ബെയ്ലോൺ എബ്രഹാമിന്റെ നിരന്തരമായ ഇടപെടലുകൾ പുറമ്പോക്ക് ഭൂമി അളന്ന് തിട്ടപ്പെടുത്തുവാനും, പരാതിയിൽ പരാതി കക്ഷിയുടെ സാന്നിധ്യത്തിൽ 26-3-24 ൽ ഹിയറിംഗും, 20-11-2024 ൽ ഡെപ്യൂട്ടി കളക്ടർ ( എൽ.ആർ) നേതൃത്വത്തിൽ ഉദ്യോഗസ്ഥർ സ്ഥലം പരിശോധിച്ചു.
ഈ പരിശോധനയിൽ അരീക്കുഴി വെള്ളച്ചാട്ടത്തിന്റെ ആരംഭഭാഗത്ത് നിന്ന് പാറപ്പൊട്ടിച്ച് എന്ന് കണ്ടെത്തി. ഇതെതുടർന്ന് പരാതിയിൽ വ്യക്തത വരുത്താൻ ഉഴവൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ സാന്നിധ്യത്തിൽ താലൂക്ക് സർവ്വേയർ, ജീല്ലാ ജിയോളജി വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വീണ്ടും പുറമ്പോക്ക് ഭൂമി അളന്ന് തിട്ടപ്പെടുത്തുവാനും തിരുമാനിച്ചവെന്ന് ഉദ്യോഗസ്ഥർ കോട്ടയം ജില്ലാ കളക്ടർ റിപ്പോർട്ട് നൽകിയിരുന്നുവെങ്കിലും നടപടികളിൽ കാലതാമസം നേരിടുന്നുണ്ട് എന്ന് കാണിച്ച് പരാതിക്കാരൻ കേരള മുഖ്യമന്ത്രി, റവന്യു വകുപ്പ് മന്ത്രി എന്നിവർക്ക് നിവേദനം നൽകിയിരുന്നു.
അതെ തുടർന്ന് പരാതിയിൽ ശ്വാശത പരിഹാരത്തിനായി ഉഴവൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി, കോട്ടയം ജില്ലാ ജിയോളജിസ്റ്റ്, ഭൂരേഖ തഹസിൽദാർ എന്നിവരെ ചുമതലപ്പെടുത്തി കോട്ടയം ജില്ലാ കളക്ടർ ജോൺ വി സാമൂവൽ ഐഎഎസ് ഉത്തരവ് ഇറക്കിയത്.
ഉത്തരവിൽ പുറമ്പോക്ക് ഭൂമിയിൽ നിന്നും അനധികൃതമായി പാറഖനനം നടത്തിയവർക്ക് എതിരെ നിയമനടപടി നിയമനടപടി സ്വീകരീക്കേണ്ടത് ഉഴവൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയാണ് എന്ന് ഉത്തരവിൽ പറയുന്നു. 2018 മുതൽ നടത്തിയ നിയമപോരാട്ടത്തിൽ പരാതിയിൽ സത്യം ഉണ്ടെന്ന് തെളിഞ്ഞതിൽ സന്തോഷം ഉണ്ട് എന്ന് ബെയലോൺ എബ്രാഹം പ്രതികരിച്ചു. കോട്ടയം ജില്ലാ കളക്ടറുടെ ഉത്തരവ് നടപ്പിലാക്കുന്നത് വരെ നിയമപ്രകാരമുള്ള പോരാട്ടം തുടരുമെന്ന് ബെയ്ലോൺ എബ്രാഹം പറഞ്ഞു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us