കോട്ടയം: പാലാ വലവൂരിലെ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (ഐ.ഐ.ഐ.ടി) യുടെ തുടര്‍ഘട്ടമായി ഇന്‍ഫോസിറ്റി ആരംഭിക്കുന്നനായി 5 കോടി രൂപ ബജറ്റില്‍ വകയിരുത്തി.
ഇതുമായി ബന്ധപ്പെട്ട് പലഘട്ടങ്ങളായി മുഖ്യമന്ത്രിയും, വ്യവസായ വകുപ്പ് മന്ത്രിയും ധനകാര്യമന്ത്രിയുമായി ജോസ് കെ മാണി നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നാണ് തീരുമാനം.
ഇന്ത്യയില്‍ ആദ്യമായിട്ടാണ് ഐഐഐടിക്കൊപ്പം ഒരു ഇന്‍ഫോസിറ്റിയും സ്ഥാപിക്കണം എന്ന ആശയം ജോസ് കെ മാണി മുന്നോട്ട് വയ്ക്കുന്നത്.
ഇന്‍ഡസ്ട്രിയല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന സങ്കല്‍പ്പത്തിന് പകരം ഇന്‍സ്റ്റിറ്റ്യൂട്ടിനൊപ്പം ഇന്‍ഡസ്ട്രി എന്ന ആശയമാണ് ജോസ് കെ മാണി മുന്നോട്ടുവെച്ചിരിക്കുന്നത്.
അതിനായി ഇന്‍ഫോസിറ്റി സ്ഥാപിക്കുന്നതിനായുള്ള ശ്രമങ്ങള്‍ അദ്ദേഹം ഏറെനാളുകളായി തുടരുകയായിരുന്നു.
ഇതിനു പുറമെ ജോസ് കെ മാണി ലോക്സഭാംഗമായിരിക്കെ അനുവദിച്ച പാലായില്‍ നിര്‍മ്മാണം തുടങ്ങിയ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്മെന്റിന്റെ ഒന്നാം ഘട്ട പൂര്‍ത്തീകരണത്തിന് 3 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.
ജോസ് കെ മാണിയുടെ എം.പി ഫണ്ടില്‍ 2.5 കോടി അനുവദിച്ച പാലാ കെ.എം മാണി മെമ്മോറിയല്‍ ജനറല്‍ ഹോസ്പിറ്റലിലെ റേഡിയേഷന്‍ ഓങ്കോളജി ബ്ലോക്കിന്റെ പൂര്‍ത്തീകരണത്തിന് 5 കോടി അനുവദിക്കണമെന്ന ജോസ് കെ മാണിയുടെ ആവശ്യവും ബജറ്റില്‍ അംഗീകരിച്ചിട്ടുണ്ട്.
നഗരത്തിലെ ഗതാഗത കുരുക്കിന് പരിഹാരമായി ജോസ് കെ മാണി കേന്ദ്ര റോഡ് ഫണ്ട് പ്രകാരം കൊണ്ടുവന്ന പാലാ ബൈപ്പാസ്, റിവര്‍വ്യൂ ലിങ്ക് റോഡ് എന്നിവയെ ബന്ധിപ്പിച്ചുകൊണ്ടുള്ള പാലാ ജനറല്‍ ആശുപത്രി റോഡ് നവീകരിക്കുന്നതിനായി 2 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.
ഒപ്പം പാലാ കേന്ദ്രമാക്കി പ്രൊഫഷണല്‍ എംപ്ലോയ്‌മെന്റ് ആന്‍ഡ് സ്‌ക്കില്‍ ഡെവെലപ്‌മെന്റ് സെന്ററിന് 3 കോടി രൂപയുടേയും അനുമതി ലഭിച്ചതായി ജോസ് കെ.മാണി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി ബാലഗോപാലിനും നന്ദി അറിയിക്കുന്നതായി അദ്ദേഹം പറഞ്ഞു.