കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റായി ഹേമലത പ്രേം സാഗർ. കങ്ങഴ ഡിവിഷനിൽ നിന്നുള്ള ജില്ലാ പഞ്ചായത്തംഗം. എതിർ സ്ഥാനാര്‍ഥി റോസമ്മ സോണിക്ക് ലഭിച്ചത് ഏഴ് വോട്ടുകൾ. ഒരു അംഗം തെരഞ്ഞെടുപ്പിൽ നിന്നും വിട്ടു നിന്നു

കേരളാ കോൺഗ്രസ് അംഗമായ റോസമ്മ സോണിയ സ്ഥാനാർഥിയാക്കുന്നതിൽ കോൺഗ്രസ് അംഗമായ നെബു ജോൺ എതിർത്തിരുന്നു. ഒടുവിൽ വിഷയം ചർച്ചയായതോടെ റോസമ്മയെ സ്ഥാനാർഥിയാക്കുകയായിരുന്നു.

New Update
hemalatha prem sagar
Listen to this article
0.75x 1x 1.5x
00:00 / 00:00

കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റായി ഹേമലത പ്രേം സാഗറിനെ തെരഞ്ഞെടുത്തു. കങ്ങഴ ഡിവിഷനിൽ നിന്നുള്ള ജില്ലാ പഞ്ചായത്തംഗമാണ്.

Advertisment

യുഡിഎഫിലെ റോസമ്മ സോണിയായിരുന്നു എതിർ സ്ഥാനാര്‍ത്ഥി. 22 അംഗങ്ങൾ ഉള്ള ജില്ലാ പഞ്ചായത്തിൽ 14 വോട്ടുകൾ നേടിയാണ് ഹേമലത വിജയിച്ചത്. എതിർ സ്ഥാനാര്‍ഥി 7 വോട്ടുകൾ നേടി. ഒരു അംഗം തെരഞ്ഞെടുപ്പിൽ നിന്നും വിട്ട് നിന്നു.


കേരളാ കോൺഗ്രസ് അംഗമായ റോസമ്മ സോണിയ സ്ഥാനാർഥിയാക്കുന്നതിൽ കോൺഗ്രസ് അംഗമായ നെബു ജോൺ എതിർത്തിരുന്നു. ഒടുവിൽ വിഷയം ചർച്ചയായതോടെ റോസമ്മയെ സ്ഥാനാർഥിയാക്കുകയായിരുന്നു.

കെ.വി ബിന്ദു ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനം രാജിവച്ചതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് നടന്നത്. കലക്ടർ ജോൺ വി. സാമുവൽ വരണാധികാരിയായിരുന്നു.


2003-2005 കാലയളവില്‍ വെള്ളാവൂര്‍ ഗ്രാമപഞ്ചായത്തംഗം, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയര്‍പേഴ്സണ്‍ എന്ന നിലകളില്‍ ഹേമലത പ്രവര്‍ത്തിച്ചിട്ടുണ്ട്.


2005 മുതല്‍ 2010 വരെ വാഴൂര്‍ ബ്ലോക്ക് പഞ്ചായത്തംഗവും രണ്ടര വര്‍ഷം വൈസ് പ്രസിഡന്റുമായിരുന്നു. 2005 കാലത്ത് വെള്ളാവൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ബോര്‍ഡംഗം, വൈസ് പ്രസിഡന്റ് എന്ന നിലകളില്‍ പ്രവര്‍ത്തിച്ചു.

നിലവില്‍ വെള്ളാവൂര്‍ സെൻട്രല്‍ സര്‍വീസ് സഹകരണ ബാങ്ക് ഭരണസമിതിയംഗമാണ്. ചങ്ങനാശേരി എൻ.എസ്.എസ്. കോളജില്‍ നിന്ന് ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കി. ഭര്‍ത്താവ്: പ്രേംസാഗര്‍. മക്കള്‍: സ്വാതി സാഗര്‍, സൂര്യ സാഗര്‍.

Advertisment