പാലാ മാര്‍ സ്ലീവാ മെഡിസിറ്റിയിലെ നഴ്സിങ് സമരത്തിന്റെ പൊള്ളത്തരം ഒന്നൊന്നായി പൊളിച്ചടുക്കി സഹപ്രവര്‍ത്തകയായ നഴ്‌സിന്‍റെ കുറിപ്പ്. മുന്‍പു ജോലി ചെയ്ത സ്ഥാപനങ്ങളില്‍ ബെഡ് മേക്കിങ് നഴ്‌സുമാര്‍ തന്നെയാണ് ചെയ്തിരുന്നത്. ഇവിടെ അതുപോലും ചെയ്യാന്‍ ചിലര്‍ കൂട്ടാക്കാത്തത് അതിശയിപ്പിച്ചിട്ടുണ്ടെന്നും ജീവനക്കാരി. സമരം വെറും തട്ടിപ്പോ ?

നല്ല രീതിയില്‍ പ്രവര്‍ത്തിച്ചുവരുന്ന ഒരു സ്ഥാപനത്തെ സമൂഹമധ്യത്തില്‍ കരിവാരി തേയ്ക്കുന്ന പ്രവണത കണ്ടാണ് സാമൂഹ്യ മാധ്യമത്തില്‍ ഇത്തരം ഒരു പോസ്റ്റ് ഇടടേണ്ടി വന്നതെന്നും മാര്‍ സ്ലീവാ മെഡിസിറ്റിയിലെ ഓപ്പറേഷന്‍ വാര്‍ഡില്‍ നഴ്‌സായി ജോലി നോക്കുന്ന ജ്യോതിമോള്‍ സുകുമാരന്‍ കുറിപ്പില്‍ പറയുന്നു. 

author-image
സണ്ണി മണര്‍കാട്ട്
Updated On
New Update
mar sleeva medicity pala kottayam

കോട്ടയം: മാര്‍ സ്ലീവാ മെഡിസിറ്റിയില്‍  യു.എന്‍.എ നടത്തിവരുന്ന സമരത്തിന്റെ പൊള്ളത്തരം വെളിപ്പെടുത്തി സഹപ്രവര്‍ത്തകയായ നഴ്‌സിന്‍റെ കുറിപ്പ് വൈറലായി.

Advertisment

നല്ല രീതിയില്‍ പ്രവര്‍ത്തിച്ചുവരുന്ന ഒരു സ്ഥാപനത്തെ സമൂഹമധ്യത്തില്‍ കരിവാരി തേയ്ക്കുന്ന പ്രവണത കണ്ടാണ് സാമൂഹ്യ മാധ്യമത്തില്‍ ഇത്തരം ഒരു പോസ്റ്റ് ഇടടേണ്ടി വന്നതെന്നും മാര്‍ സ്ലീവാ മെഡിസിറ്റിയിലെ ഓപ്പറേഷന്‍ വാര്‍ഡില്‍ നഴ്‌സായി ജോലി നോക്കുന്ന ജ്യോതിമോള്‍ സുകുമാരന്‍ കുറിപ്പില്‍ പറയുന്നു. 

സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് ജ്യോതിമോള്‍ സുകുമാരന്റെ പോസ്റ്റ് കുറിപ്പ് പ്രചരിക്കുന്നത്. അതേസമയം ഫേസ്ബുക്ക് പോസ്റ്റിന്റെ ലിങ്ക് ഇതുവരെ ഒരിടത്തും ഷെയർചെയ്യപ്പെട്ടിട്ടില്ല


കഴിഞ്ഞ നാലു വര്‍ഷമായി മെഡിസിറ്റിയില്‍ സ്റ്റാഫ് നഴ്‌സ് ആയി ജോലി ചെയ്യുന്നാളാണ് ജ്യോതിമോള്‍. കേരളത്തിനു പുറത്ത് ഒരു വലിയ ഹോസ്പിറ്റലില്‍ വര്‍ഷങ്ങള്‍ ജോലി ചെയ്തതിനു ശേഷമാണു നാട്ടിലേക്ക് മടങ്ങിയെത്തിയത്. 


സ്വന്തം നാട്ടില്‍ നല്ലൊരു സ്ഥാപനത്തില്‍ ജോലി ചെയ്യാന്‍ തനിക്ക് അവസരം ഒരുക്കിയത് മാര്‍ സ്ലീവാ മെഡിസിറ്റിയാണെന്നും ജ്യോതിമോള്‍ പറയുന്നു.

നാലുവര്‍ഷം പിന്നിട്ട തനിക്ക് 34,500 രൂപയാണു മാസശമ്പളം. ഇതു നാട്ടില്‍ ജോലി ചെയ്യുന്ന ഒരു നഴ്‌സിനു ലഭിക്കാവുന്ന മാന്യമായ ശമ്പളമാണ്. 


എന്‍.എ.ബി.എച്ച് മാനദണ്ഡം അനുസരിച്ച് പേഷ്യന്റ് - നഴ്‌സ് റേഷ്യോ 1:6 ആണ്. പക്ഷേ, മെഡിസിറ്റിയിൽ 1:4, 1:5 റേഷ്യോയോയില്‍ ആണു തങ്ങള്‍ ജോലി ചെയ്യുന്നതെന്നും ജ്യോതിമോള്‍ വ്യക്താക്കുന്നു.


മുന്‍പു ജോലി ചെയ്ത സ്ഥാപനത്തില്‍ എല്ലാം ബെഡ് മേക്കിങ് നഴ്‌സുമാര്‍ തന്നെയാണ് ചെയ്തുകൊണ്ടിരുന്നത്. ഇവിടെ അതുപോലും ചെയ്യാന്‍ ചിലര്‍ കൂട്ടാക്കാത്തതു തന്നെ അതിശയിപ്പിച്ചിട്ടുണ്ട്.

എനിക്ക് അന്നം തരുന്ന ഈ സ്ഥാപനത്തെ കുറിച്ച് ഇത്രയെങ്കിലും പറഞ്ഞില്ലെങ്കില്‍ അനീതിയാകുമെന്നും ജ്യോതിമോള്‍ കുറിപ്പില്‍ പറയുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം.

ഞാന്‍ കഴിഞ്ഞ നാലു വര്‍ഷമായി മെഡിസിറ്റിയില്‍ സ്റ്റാഫ് നഴ്‌സ് ആയി ജോലി ചെയ്യുന്നു. യു.എന്‍.എയുമായി ബന്ധപ്പെട്ട മാര്‍ സ്ലീവ മെഡിസിറ്റിയില്‍ ഈ ദിവസങ്ങളില്‍ നടന്നുവരുന്ന അസ്വസ്ഥതകളുടെ പശ്ചാത്തലത്തിലാണ് ഈ കുറിപ്പ് എഴുതുന്നത്. 

ഞാന്‍ കേരളത്തിനു വെളിയില്‍ ഒരു വലിയ ഹോസ്പിറ്റലില്‍ വര്‍ഷങ്ങള്‍ ജോലി ചെയ്തതിനുശേഷം ആണ് നാട്ടിലേക്കു മടങ്ങിയെത്തിയത്. സ്വന്തം നാട്ടില്‍ നല്ലൊരു സ്ഥാപനത്തില്‍ ജോലി ചെയ്യാന്‍ എനിക്ക് അവസരം ഒരുക്കിയത് മാര്‍ സ്ലീവാ മെഡിസിറ്റി ആണ്.


 വ്യവസ്ഥാപിതമായ എല്ലാ കാര്യങ്ങളും ഇവിടെ പാലിക്കപ്പെടുന്നതോടൊപ്പം മാന്യമായ ശമ്പളവും ഞങ്ങള്‍ക്ക് നല്‍കുന്നുണ്ട്. നാലുവര്‍ഷം പിന്നിട്ട എനിക്ക് 34,500 രൂപയാണു മാസശമ്പളം. ഇതു നാട്ടില്‍ ജോലി ചെയ്യുന്ന ഒരു നഴ്‌സിനു ലഭിക്കാവുന്ന മാന്യമായ ശമ്പളമാണ് എന്നു ഞാന്‍ കരുതുന്നു.


 മാര്‍ സ്ലീവായില്‍  പുതുതായി ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് 27000 ത്തോളം രൂപയും ലഭിക്കുന്നുണ്ട്. എല്ലാവര്‍ഷവും ഇന്‍ക്രിമെന്റും  നല്‍കുന്നുണ്ട്. കൂടാതെ പൊതു അവധി ദിവസങ്ങളില്‍ ജോലി ചെയ്യുമ്പോള്‍ ഡബിള്‍ സാലറി, എക്‌സ്ട്രാ ഡ്യൂട്ടി ചെയ്യുമ്പോള്‍ എക്‌സ്ട്രാ അലവന്‍സ്, 12 ക്യാഷ്വല്‍ ലീവ് , 12 സിക്ക് ലീവ്, ഒരു വര്‍ഷം പൂര്‍ത്തിയായവര്‍ക്ക് 12 ഏര്‍ണ്‍ഡ് ലീവ്  എന്നിവ മാനേജ്‌മെന്റ് നല്‍കുന്നുണ്ട്. 

അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കി പിരിഞ്ഞു പോയവര്‍ക്ക് കൃത്യമായ ഗ്രാറ്റുവിറ്റിയും നല്‍കിയതായി അറിയാന്‍ കഴിഞ്ഞു. കൂടാതെ ഗ്രൂപ്പ് ഇന്‍ഷുറന്‍സും സ്റ്റാഫിനായി നല്‍കുന്നതും കൊണ്ടു ജോലിയില്‍ പ്രവേശിക്കുന്ന അന്നുമുതല്‍ ഫുള്‍ കവറേജ് ലഭിക്കുന്നുണ്ട്. 


എല്ലാ സ്റ്റാഫിനും അവരുടെ മാതാപിതാക്കള്‍ക്കും മക്കള്‍ക്കും ഇന്‍ലോസിനും 10% ഡിസ്‌കൗണ്ട് ബില്ല് അനുവദിക്കുന്നുണ്ട്. സ്റ്റാഫിനു ഡിസ്‌കൗണ്ടഡ് റേറ്റില്‍ ആണ് ഇവിടെ ഭക്ഷണം കഴിക്കാന്‍ സൗകര്യം ഒരുക്കിയിരിക്കുന്നത്.


കോവിഡ് കാലത്ത് മാര്‍ സ്ലീവായില്‍ സ്റ്റാഫ് ഷോട്ടേജ് ഉണ്ടായിരുന്നു. ആ സമയത്ത് നഴ്‌സുമാരെ കിട്ടാന്‍ എല്ലാവരും പ്രയാസപ്പെട്ടതായി നമുക്ക് അറിവുണ്ട്. എന്നാല്‍ ഇപ്പോള്‍ വാര്‍ഡില്‍ പല സന്ദര്‍ഭത്തിലും 1:4, 1:5 റേഷ്യോയോയില്‍ ആണ് ഞങ്ങള്‍ ജോലി ചെയ്യുന്നത്. എന്‍.എ.ബി എച്ച് അനുസരിച്ച് 1:6 ആണു റേഷ്യോ.

ഏറെ സന്തോഷം തോന്നിയിട്ടുള്ള ഒരു കാര്യം ഇവിടെ സൂചിപ്പിക്കാതെ വയ്യ. ലേഡീ സ്റ്റാഫിന് അസമയത്ത് ഹോസ്പിറ്റലില്‍ വരികയോ തിരികെ പോവുകയോ ചെയ്യേണ്ടി വരുന്ന സന്ദര്‍ഭങ്ങളില്‍ ഹോസ്പിറ്റലില്‍ നിന്നു തന്നെ വാഹനം അയക്കുന്നതോടൊപ്പം സുരക്ഷയ്ക്കായി ഒരു സെക്യൂരിറ്റിയെ കൂടി വിട്ടയക്കുന്ന ഏക സ്ഥാപനം മെഡിസിറ്റി ആയിരിക്കും.

എന്റെ പ്രീവിയസ് ഓര്‍ഗനൈസേഷനില്‍ ബെഡ് മേക്കിങ് നഴ്‌സസ് തന്നെയാണ് ചെയ്തുകൊണ്ടിരുന്നത്. ഇവിടെ എന്തുകൊണ്ടാണ് അതുപോലും ചെയ്യാന്‍ ചിലര്‍ കൂട്ടാക്കാത്തത് എന്ന് എന്നെ അതിശയിപ്പിച്ചിട്ടുണ്ട്.

Advertisment