അരുവിത്തുറ വല്ല്യച്ചൻ മലയിലേക്ക് തീർത്ഥാടക പ്രവാഹം.. വലിയ നോമ്പ് തീർത്ഥാടനത്തിന് ആരംഭം

New Update
valyachan malakayattam

അരുവിത്തുറ: പാരിസ്ഥിതിക തീർഥാടന കേന്ദ്രമായ അരുവിത്തുറ വല്ല്യച്ചൻ മലയിൽ വലിയ നോമ്പിലെ കുരിശിൻ്റെ വഴി തീർത്ഥാടനത്തിന് തുടക്കമായി. വിഭൂതി തിരുനാൾ ദിനമായ ഇന്ന് നൂറുകണക്കിന് വിശ്വാസികൾ മലകയറി.

Advertisment

മല അടിവാരത്ത് പാലാ മാർ അപ്രേം സെമിനാരി റെക്ടർ റവ. ഫാ. തോമസ് മണ്ണൂർ സന്ദേശം നൽകി. ലൗകികമായ ദുഷ്‌പ്രേരണകളിൽ നിന്നും വിട്ടുനിൽക്കുവാനും അത്തരം സാഹചര്യങ്ങളിൽ എത്തിപ്പെടാതിരിക്കുവാൻ ശ്രദ്ധിക്കണമെന്നും ആത്മീയ വിശുദ്ധി നിലനിർത്തുവാൻ ഈ നോമ്പുകാലം ഇടയാക്കണമെന്നും അദ്ദേഹം പറഞ്ഞു.

valyachan malakayattam-2

അരുവിത്തുറ ഫൊറോനാ പള്ളി വികാരി വെരി. റവ. ഫാ. തോമസ് വെട്ടുകല്ലേൽ, കോളേജ് ബർസാർ റവ. ഫാ. ബിജു കുന്നയ്ക്കാട്ട്, അസിസ്റ്റൻ്റ് വികാരിമാരായ ഫാ. അബ്രാഹം കുഴിമുള്ളിൽ, ഫാ. ജോസഫ് ചെങ്ങഴശ്ശേരിൽ, ഫാ. ജോസഫ് കുഴിവേലിതടത്തിൽ, ഡീക്കൻ ജോൺ കോടക്കനാൽ സി.എം.എഫ്. എന്നിവർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി.

വലിയ നോമ്പിലെ എല്ലാദിവസവും വൈകുന്നേരം അഞ്ചിന് അരുവിത്തുറ പള്ളിയിൽ നിന്നും ജപമാല തുടർന്ന് മല അടിവാരത്ത് സന്ദേശം, മലമുകളിലേക്ക് കുരിശിൻ്റെ വഴി. മലമുകളിൽ 06.15 ന് വിശുദ്ധ കുർബാന.

Advertisment