Advertisment

നൊമ്പരമായി ഏറ്റുമാനൂരിലെ ഷൈനിയും രണ്ടു പെൺമക്കളും. മക്കളോട് നമ്മൾ മരിക്കാൻ പോവുകയാണെന്നു ഷൈനി പറഞ്ഞിരുന്നു എന്നു സൂചന. അമ്മയുടെ തീരുമാനത്തിന് മക്കളും സമ്മതം മൂളി. മുൻപും അമ്മയോടൊപ്പം ഞങ്ങളും മരിക്കും എന്നു കുട്ടികൾ പറഞ്ഞിരുന്നതായി ബന്ധുക്കൾ

ഏറ്റുമാനൂരിൽ ട്രെയിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്ത ഷൈനിയും മക്കളും പുലർച്ചെ റെയിൽ പാളത്തിലേക്ക് പോകുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നതോടെയാണ് മക്കളോട് ഷൈനി ആത്മഹത്യ ചെയ്യാമെന്നു മുൻകൂട്ടി പറഞ്ഞു എന്ന സംശയം ബലപ്പെടുന്നത്. 

New Update
shainy ettumanoor

കോട്ടയം: മരിക്കാനാണ് പോകുന്നതെന്ന് മക്കളോട് ഷൈനി പറഞ്ഞിരുന്നു. മക്കൾ അമ്മയുടെ തീരുമാനത്തിനു ഒപ്പം നിന്നു എന്നും സൂചന. 

Advertisment

ഏറ്റുമാനൂരിൽ ട്രെയിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്ത ഷൈനിയും മക്കളും പുലർച്ചെ റെയിൽ പാളത്തിലേക്ക് പോകുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നതോടെയാണ് മക്കളോട് ഷൈനി ആത്മഹത്യ ചെയ്യാമെന്നു മുൻകൂട്ടി പറഞ്ഞു എന്ന സംശയം ബലപ്പെടുന്നത്. 


ഇതോടൊപ്പം കുട്ടികൾ തലേ ദിവസം സഹോദരനെ  വിളിച്ച് 'ചേട്ടായീ നമ്മളിനി കാണില്ല, ഞങ്ങള് പോവാ' എന്ന് പറഞ്ഞെന്നും ചില റിപ്പോർട്ടുകളുണ്ട്. 


എന്നാൽ, ഇക്കാര്യങ്ങളിൽ സ്ഥിരീകരണമില്ല. മുൻപു പ്രശ്‌നം ഉണ്ടായപ്പോൾ അമ്മയ്‌ക്കൊപ്പം ഞങ്ങളും മരിക്കുമെന്നു കുട്ടികൾ പറഞ്ഞതായി ഒരു ബന്ധു വെളിപ്പെടുത്തുന്നുണ്ട്.

കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ 4.44 നാണ് ഷൈനിയും തന്റെ രണ്ടു പെൺമക്കളും വീട്ടിൽ നിന്ന് ഇറങ്ങിയത്. വീട്ടിൽ നിന്നും ഇറങ്ങിയതിന്റെയും മക്കളുടെ കൈകൾ മുറുകെ പിടിച്ചു റോഡിലൂടെ നടക്കുന്നതിന്റെയും ദൃശ്യങ്ങളാണ് പുറത്തു വന്നത്. 


വളരെ വേഗത്തിലാണ് ഷൈനി കുഞ്ഞുങ്ങളെ കൈപിടിച്ച് നടക്കാൻ ശ്രമിക്കുന്നത്.


തലേദിവസം സ്‌കൂളിൽ നിന്നും  കുട്ടിൾ വീട്ടിലേക്ക് തിരിച്ചുവരുന്ന ദൃശ്യങ്ങളും പിറ്റേദിവസം പുലർച്ചെ അമ്മയ്‌ക്കൊപ്പം പള്ളിയിലേക്കെന്ന് പറഞ്ഞ് റെയിൽവേ ട്രാക്കിലേക്ക് പോകുന്ന ദൃശ്യങ്ങളുമാണ് പുറത്തുവന്നത്.

മരിക്കാനാണ് പോകുന്നതെന്ന് ഷൈനി കുഞ്ഞുങ്ങളോട് വീട്ടിൽ നിന്നും ഇറങ്ങും മുൻപ് പറഞ്ഞോയെന്നത് സംശയമാണ് ഇതോടെ ബലപ്പെടുന്നത്. ട്രാക്കിൽ ട്രെയിൻ വരുന്നത് കാണാത്ത വിധം ഷൈനി മക്കളെ കെട്ടിപ്പിടിച്ചു നിൽക്കുകയായിരുന്നു എന്നാണ് ലോക്കോപൈലറ്റ് നൽകിയ മൊഴി.


നിർത്താതെ ഹോൺ മുഴക്കിയെങ്കിലും ഷൈനിയും മക്കളും ട്രാക്കിൽ നിന്നും മാറിയില്ല. ഓടുവിൽ ട്രെയിൻ മൂവരെയും ഇടിക്കുകയായിരുന്നു.


ഷൈനിയുടേയും മക്കളുടേയും മരണത്തിൽ ഭർത്താവ് നോബി ലൂക്കോസ് അറസ്റ്റിലാണ്. മകളുടെ മരണത്തിനു കാരണം നോബിയാണെന്ന് മാതാപിതാക്കൾ നൽകിയ പരാതിയിലാണു കേസെടുത്തത്. 

ഇയാൾക്കെതിരെ ആത്മഹത്യാപ്രേരണക്കുറ്റത്തിനുൾപ്പെടെ കേസ് എടുത്തിട്ടുണ്ട്.


ഷൈനി മരിക്കുന്നതിന് തലേന്ന് മദ്യ ലഹരിയിൽ നോബി ഫോണിൽ വിളിച്ചു എന്ന് പോലീസ് കണ്ടെത്തി. വിവാഹമോചന കേസിൽ സഹകരിക്കില്ലെന്ന് നോബി പറഞ്ഞു. 


കുട്ടികളുടെ ചെലവിനുള്ള പണം തരില്ലെന്നും സ്ത്രീധനമായി നൽകിയ പണവും സ്വർണവും തരില്ലെന്നും അറിയിച്ചു. പോലീസിന്റെ ചോദ്യം ചെയ്യലിൽ ഫോൺ വിളിച്ച കാര്യങ്ങൾ നോബി സമ്മതിച്ചിട്ടുണ്ട്. 

ഷൈനിയുടെയും മക്കളുടെയും ആത്മഹത്യയിലേക്ക് നയിച്ചത് ഭർത്താവ് നോബിയുടെ പ്രകോപനമാണെന്ന് പോലീസ് നിഗമനം.  എയർപോർട്ടിലേക്കുള്ള വഴിയിലാണ് നോബി ഷൈനിയെ വിളിക്കുന്നത്.

Advertisment