Advertisment

ഷൈനിയുടെ ആത്മഹത്യയിലെ നിർണായക തെളിവായ മൊബൈൽ കണ്ടെത്താനാകാതെ പൊലീസ്. മരിക്കുന്നതിന്റെ തലേ ദിവസം ഭർത്താവ് നോബി ലൂക്കോസിനെ ഫോൺ വിളിച്ചു. ഈ ഫോൺ വിളിയിലെ ചില സംസാരങ്ങളാണ് ആത്മഹത്യക്ക് പ്രകോപനമെന്നാണ് നിഗമനം

മാതാപിതാക്കളോട് ആവശ്യപ്പെട്ടപ്പോൾ ഫോൺ എവിടെ എന്നറിയില്ലെന്നായിരുന്നു മറുപടി

New Update
shainy ettumanoor

കോട്ടയം: ഏറ്റുമാനൂരിൽ മക്കളെയും കൂട്ടി ട്രെയിന് മുന്നിൽ ചാടി ആത്മഹത്യാ ചെയ്ത ഷൈനിയുടെ മൊബൈൽ ഫോൺ കണ്ടെത്താൻ കഴിയാതെ പൊലീസ്. കേസിൽ നിർണായകമായ തെളിവാണ് ഷൈനിയുടെ ഫോൺ. 

Advertisment

ഷൈനി മരിക്കുന്നതിന്റെ തലേ ദിവസം ഫോൺ വിളിച്ചെന്നായിരുന്നു ഭർത്താവ് നോബി ലൂക്കോസിന്റെ മൊഴി. ഈ ഫോൺ വിളിയിലെ ചില സംസാരങ്ങളാണ് ആത്മഹത്യക്ക് പ്രകോപനമെന്നാണ് നിഗമനം. 

ഷൈനി ട്രെയിന് മുന്നിൽ ചാടിയ റെയിൽവേ ട്രാക്കിൽ നടത്തിയ പരിശോധനയിൽ ഫോൺ കണ്ടെത്തിയില്ല. വീട്ടിൽ നടത്തിയ പരിശോധനയിലും ഫോൺ കിട്ടിയില്ല.

മാതാപിതാക്കളോട് ആവശ്യപ്പെട്ടപ്പോൾ ഫോൺ എവിടെ എന്നറിയില്ലെന്നായിരുന്നു മറുപടി. നിലവിൽ ഷൈനിയുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ്‌ ചെയ്ത നിലയിലാണ്.   

Advertisment