Advertisment

വൈക്കത്ത് വീട്ടിൽ കഞ്ചാവ് ചെടി വളർത്തിയ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ

ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാൾ താമസിച്ചിരുന്ന വീട്ടിൽ നിന്നുമാണ് ചെടികൾ ഉൾപ്പെടെ പിടികൂടിയത്.  

New Update
growing ganja

കോട്ടയം:  വൈക്കം ആയുർവേദ ആശുപത്രിക്ക് സമീപം വീട്ടിൽ കഞ്ചാവ് ചെടി വളർത്തിയ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ. ആസാം സ്വദേശിയായ ലാൽസന്ദ് മാമൂദാണ് അറസ്റ്റിലായത്. 

Advertisment

നാലടിയോളം ഉയരത്തിലുള്ള അഞ്ചോളം ചെടികളാണ് കണ്ടെത്തിയത്. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാൾ താമസിച്ചിരുന്ന വീട്ടിൽ നിന്നുമാണ് ചെടികൾ ഉൾപ്പെടെ പിടികൂടിയത്.  


വർദ്ധിച്ചുവരുന്ന  ലഹരി ഉപയോഗം തടയുന്നതിന്റെ ഭാഗമായി ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള ലഹരി വിരുദ്ധ സ്ക്വാഡ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. 


കോട്ടയത്തെ ലഹരി വിരുദ്ധ സ്‌ക്വാഡും,വൈക്കം പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ സുകേഷ് കുമാർ, എസ് ഐ ജയകൃഷ്ണൻ, സിപിഒ പുഷ്പരാജ്, മനോജ്, സീനിയർ സിപിഒ വിജയശങ്കർ, എന്നിവർ ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്.

Advertisment