കോട്ടയം: അയർലണ്ടിൽ ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പ് നടക്കുന്നതായി ആക്ഷേപം.. മാസം ഒന്നര ലക്ഷം രൂപ ശമ്പളവും ഭക്ഷണവും താമസ സൗകര്യവും ഉള്ള കെയർ ഗിവർ തസ്തികയിലേക്കും, രണ്ടു ലക്ഷം രൂപ ശമ്പളമുള്ള വെയർഹൗസ് വർക്കർ തസ്തികയിലേക്കും അവസരം ഉണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് എമിഗ്രേഷൻ ലൈസൻസ് ഉൾപ്പടെ ഉണ്ടന്ന് അവകാശപ്പെടുന്ന റിക്രൂട്ട്‌മെന്റ് ഏജൻസി തട്ടിപ്പു നടത്തുന്നത്.
നാട്ടിൽ നിന്നു വിസിറ്റിങ് വിസയിൽ പോയി അയർലണ്ടിലെത്തിയ ശേഷം ഓപ്പൺ പെർമിറ്റിലേക്ക് മാറാമെന്ന രീതിയാണ് തട്ടിപ്പുകാർ വാഗ്‌ദാനം ചെയ്യുന്നത്.
രണ്ടു മാസത്തിനുള്ളിൽ തന്നെ അയർലണ്ടിലേക്ക് പോകാൻ സാധിക്കും. പതിനഞ്ചു ദിവസത്തിനുള്ളിൽ വി.എഫ്.എസിന്റെ ഡേറ്റ് കിട്ടും ഒരു മാസത്തിനുള്ളിൽ തന്നെ വി.എഫ്.എസിൽ പോയി സ്റ്റാമ്പിങ്ങ് കഴിഞ്ഞു രണ്ടു മാസത്തനുള്ളിൽ പോകൻ സാധിക്കും.
ആദ്യ ഘടുവായി 2500 രൂപ അടയ്ക്കണം. ഈ തുക തിരികെ കിട്ടില്ല. വി.എഫ്.എസിൽ സമർപ്പിക്കാനുള്ള സർട്ടിഫിക്കറ്റുകളും ഡോക്യുമെന്റുകളും നൽകുന്നതിനാണ് ഈ തുക വിനിയോഗിക്കുക. വിസിറ്റിങ്ങ് വിസ കിട്ടി കഴിഞ്ഞ് 1.50 ലക്ഷം രൂപ അടയ്ക്കണം.
പോകുന്ന സമയം 2500 യൂറോ കൈയ്യിൽ കരുതണം. ഇതിൽ 2000 യൂറോ പേപ്പറുകൾ റെഡിയാക്കുന്നതിനായി വക്കീൽ ഫീസായി നൽകണ്ടേതാണ്. ജോലിയാകുന്നതുവരെയുള്ള ഭക്ഷണവും താമസവും ബാക്കി 500 യൂറോയിൽ ഉൾപ്പെടും. ടിക്കറ്റ് തുക ഇതിനു പുറമേ വരും.
എന്നാൽ, കെയർ ഗിവർമാർക്കുള്ള ജോലി നിലവിൽ അവിടെ ഉള്ളവർക്കു മാത്രമാണെന്നും മെഡിക്കൽ സ്റ്റുഡന്റ് പാർടൈമായി ഇങ്ങനെ ജോലി ചെയ്യാറുണ്ട്. അല്ലാതെ ഏഷ്യയിൽ വർക്ക് പെർമിറ്റില്ലാതെ വന്നു ജോലി ചെയ്യാൻ പറ്റില്ല.
വെയർഹൗസ് ഓപ്പറേറ്റർ തസ്തികയിലേക്ക് കൃത്യമായ വർക്ക് പെർമിറ്റോടുകൂടിയേ വരാൻ പറ്റൂ. വർക്ക് പെർമിറ്റ് കിട്ടണമെങ്കിൽ ഐ.എൽ.ടി.എസ്. ഉൾപ്പടെ പാസാവണം.
ഇതൊന്നുമില്ലാതെ ഇവിടേക്കു വന്നാൽ വഞ്ചിതരാവുകയേ ഉള്ളൂ എന്നാണ് അയർലണ്ടിൽ താമസമാക്കിയ മലയാളികൾ പറയുന്നത്. റിക്ര്യൂട്ടിങ് ഏജൻസിയേ പറ്റി നോർക്കയുമായി ബന്ധപ്പെട്ട് ഉറപ്പാക്കിയ ശേഷമേ പണം നൽകാവൂ എന്നും അയർലണ്ട് മലയാളികൾ നിർദേശിക്കുന്നു.