കോട്ടയം: ഭിന്നശേഷി സംവരണത്തിനായി തസ്തികകൾ മാറ്റിവെച്ചാൽ എയ്ഡഡ് സ്കൂളുകളിലെ അധ്യാപക അനധ്യാപക നിയമനങ്ങൾക്ക് അംഗീകാരം നൽകാവുന്നതാണെന്ന സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ കേരളത്തിലെ മുഴുവൻ അധ്യാപക അനധ്യാപക നിയമനങ്ങളും സ്ഥിരമായി അംഗീകരിച്ച് ശമ്പളവും ആനുകൂല്യങ്ങളും നൽകണമെന്ന് കേരള സ്റ്റേറ്റ് സ്കൂൾ ടീച്ചേഴ്സ് ഫ്രണ്ട് സംസ്ഥാന കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു.
ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റെ വിധിയിലൂടെ സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിലെ നൂറുകണക്കിന് തസ്തികകളില്‍ സ്ഥിരനിയമനം നടത്താന്‍ സാധിച്ചിരുന്നില്ല.
വിവിധ മാനേജ്മെന്റ് സ്കൂളുകളില്‍ അധ്യാപകരുടെ ഭിന്നശേഷി തസ്തിക മതിയായ അനുപാതത്തില്‍ മാറ്റിവയ്ക്കപ്പെട്ട് മാനേജ്മെന്റുകള്‍ ഒഴിവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടും ആവശ്യത്തിന് ഭിന്നശേഷിക്കാരെ കിട്ടാത്ത സാഹചര്യമായിരുന്നു.
ഇത്തരത്തില്‍ ആയിരക്കണക്കിന് അധ്യാപകരുടെ നിയമനം തടസപ്പെട്ട് കിടക്കുന്ന സാഹചര്യമാണ് സംസ്ഥാനത്ത് നിലനിന്നിരുന്നത്.
സുപ്രീംകോടതി വിധിക്ക് അനുസൃതമായി അധാപകനിയമനങ്ങള് പാസാക്കുന്നതിനാവശ്യമായ സര്‍ക്കാര്‍ ഉത്തരവ് നടപ്പിലാക്കാതെ ചില ഉദ്യോഗസ്ഥര്‍ അനാസ്ഥ വരുത്തുന്നത് തടയണമെന്നും യോശം ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് ടോബിന് കെ. അലക്സ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ജനറല്‍ സെക്രട്ടറി ജിമ്മി മറ്റത്തിപ്പാറ, ട്രഷറര്‍ പോരുവഴി ബാലചന്ദ്രന് , സീനിയര്‍ വൈസ് പ്രസിഡണ്ട് റോയി മുരിക്കോലി, സീനിയര്‍ സെക്രട്ടറി കെ.ജെ. മജോ മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു.