/sathyam/media/media_files/2025/03/14/hWDEdv4CVpCgUYCMOrVk.jpg)
കോട്ടയം: പ്രതിപക്ഷ, നേതാവ് വി.ഡി. സതീശനെ അധിക്ഷേപിച്ചു ഫേസ്ബുക്ക് പോസ്റ്റുമായി പി.സി. ജോര്‍ജ്. പ്രതിപക്ഷ നേതാവ് പ്രീണന കുമാരനാണെന്നും കേരളത്തിലെ പ്രീണന രാഷ്ട്രീയം സര്‍വ സീമകളും കടന്നു പാരമ്യത്തിലെത്തിയത് സതീശന്‍ യു.ഡി.എഫിന്റെ നേതൃനിരയിലെത്തിതനു ശേഷമാമെന്നുമാണ് ജോര്‍ജിൻ്റെ ആരോപണം.
ഹമാസ് വിഷയത്തില്‍ മത മൗലികവാദികള്‍ നടത്തിയ റാലികളും സമ്മേളനങ്ങളും ഉദ്ഘാടനം ചെയ്തത് സതീശനാണ്. മുനമ്പം വിഷയത്തില്‍ ഇരകളുടെ അടുത്ത് വന്നു വഖഫ് ഭൂമി അല്ല എന്നു പറഞ്ഞ സതീശന്‍ തിരുവനന്തപുരത്തു എത്തിയപ്പോള്‍ നിയമസഭയില്‍ നിലപാട് മാറ്റി വഖഫ് ബില്ലിനെതിരെ വേട്ടകരോടൊപ്പം കൂടിയെന്നു തുടങ്ങി അധിക്ഷേപങ്ങുടെ നീണ്ട നിരയാണ് ഫേസ്ബുക്ക് കുറിപ്പില്‍ ഉള്ളത്.
എന്നാല്‍, ജോര്‍ജിനെ യു.ഡി.എഫില്‍ എടുക്കാത്തതിന്റെ ചൊരുക്കാണ് ഇപ്പോള്‍ ഉള്ള ഫേസ്ബുക്ക് കുറിലെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നു. നാക്കിന് എല്ലില്ലെന്ന് പറഞ്ഞു എന്തും പറയാമെന്ന് കരുതരുത്. ജോര്‍ജിന്റെ ഇത്തരം വാദങ്ങളെ ജനം തള്ളിക്കളയുമെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നു.
കടുത്ത പ്രതിഷേധമാണ് കമന്റ് ബോക്‌സിലും ജോര്‍ജിനെതിരെ ഉയരുന്നത്. മുന്‍പു ജോര്‍ജ് യു.ഡി.എഫില്‍ തിരികെ കയറാന്‍ ശ്രമിച്ചപ്പോഴൊക്കെ എതിര്‍ത്ത നേതാക്കളില്‍ മുന്‍പന്തിയില്‍ വി.ഡി. സതീശന്‍ ഉണ്ടായിരുന്നു. ഇതിന്റെ പ്രതികാരമാണ് ഇപ്പോള്‍ ഉള്ള ജോര്‍ജിന്റെ പ്രവര്‍ത്തികളെന്നും പ്രവര്‍ത്തര്‍ പറയുന്നു.
ചാനല്‍ ചര്‍ച്ചയിലെ വിദ്വേഷ പരാര്‍മശത്തില്‍ റിമാന്‍ഡിലായ ജോര്‍ജ് ജാമ്യം കിട്ടയ ശേഷം നിരന്തരം വിവാദ പ്രസ്താവനകളാണ് നടത്തുന്നത്. മീനച്ചില്‍ താലൂക്കില്‍ മാത്രം 400 ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ലൗ ജിഹാദിലൂടെ നഷ്ടപ്പെട്ടു എന്നു ജോര്‍ജ് ആരോപച്ചിരുന്നു.
വീണ്ടും വിദ്വേഷ പരാര്‍മശങ്ങള്‍ നടത്തി ജാമ്യവ്യവസ്ഥതകള്‍ ലംഘിച്ച ജോര്‍ജിനെതിലരെ നടപടി വേണമെന്ന ആവശ്യം ഉയരുന്നതിനിടെയാണ് പ്രതിപക്ഷനേതാവിനെതിരെയും അധിക്ഷേപവുമായി പി.സി. ജോര്‍ജ് രംഗത്തു വന്നത്.