കോട്ടയത്ത്‌ എസ്ഡിപിഐ  പ്രവർത്തകന്റെ വീട്ടിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്

ഡൽഹിയിൽ നിന്നുള്ള ഇഡി സംഘമാണ് നിഷാദിന്‍റെ വീട്ടിൽ പരിശോധന നടത്തുന്നത്.  

New Update
ed

കോട്ടയം: കോട്ടയത്ത്‌ എസ്ഡിപിഐ  പ്രവർത്തകന്റെ വീട്ടിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. വാഴൂർ ചാമംപതാൽ എസ്ബിടി ജംഗ്ഷനിൽ  താമസിക്കുന്ന എസ്ഡിപിഐ  പ്രവർത്തകൻ നിഷാദ് നടക്കേമുറിയിലിന്റെ വീട്ടിലാണ് റെയ്ഡ്.

Advertisment

ഡൽഹിയിൽ നിന്നുള്ള ഇഡി സംഘമാണ് നിഷാദിന്‍റെ വീട്ടിൽ പരിശോധന നടത്തുന്നത്.  വ്യാഴാഴ്ച രാവിലെ മുതലാണ് പരിശോധന ആരംഭിച്ചത്.


പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഡിവിഷണൽ സെക്രട്ടറിയായിരുന്നു നിഷാദ് നടക്കേമുറിയിൽ. 


ഒറ്റപ്പാലം പനമണ്ണയിലെ  പ്രവാസ്സി വ്യവസായിയുടെ വസതിയിലും ഇഡി പരിശോധന നടക്കുകയാണ്. കൊച്ചിയിൽ നിന്നുള്ള സംഘമാണ് പരിശോധന നടത്തുന്നത്.

രാവിലെ ഏഴ് മണിക്ക് തുടങ്ങിയ പരിശോധന ഇപ്പോഴും തുടരുകയാണ്. പ്രവാസി വ്യവസായിയുടെ വീടിന് സമീപത്തുള്ള  ഒരു ബന്ധുവിനെയും ഇ.ഡി വിളിച്ചുവരുത്തിയിട്ടുണ്ട്. വൻ സുരക്ഷാ സന്നാഹത്തോടുകൂടിയാണ് പരിശോധന നടക്കുന്നത്.

Advertisment