ആദ്യം മരിയാ ഗോരേത്തി ഇടവക പള്ളിയുടെ പരിശുദ്ധ കന്യാമറിയത്തിന്റെ ഗ്രോട്ടോ തകര്‍ത്തു. ഇപ്പോള്‍ ഊട്ടുപാറ കുരിശുമലമുകളിലെ ചാപ്പലില്‍ സാമൂഹികവിരുദ്ധരുടെ ആക്രമണം. ക്രൈവസ്ത ദേവാലയങ്ങള്‍ക്കു നേരെ നടക്കുന്ന അക്രമങ്ങളില്‍ പ്രതിഷേധം ശക്തമാകുന്നു

മരിയാ ഗോരേത്തി ഇടവക പള്ളിയുടെ ഗ്രോട്ടോ തകര്‍ത്തവരെ പിടികൂടാത്തതിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണു വീണ്ടും മറ്റൊരു ദേവാലയത്തിനു നേരെയും സാമൂഹ്യവിരുദ്ധ ആക്രമണം നടക്കുന്നത്. 

New Update
violence against christian devotional places

പാലാ: കടനാട് കാവുംകണ്ടം മരിയാ ഗോരേത്തി ഇടവക പള്ളിയുടെ പരിശുദ്ധ കന്യാമറിയത്തിന്റെ ഗ്രോട്ടോ തകര്‍ത്തവരെ പടികൂടുമെന്നു പറഞ്ഞിട്ട് ഒരാഴ്ച പിന്നിട്ടു.. ഇപ്പോള്‍ തിടനാട് ഊട്ടുപാറ കുരിശുമലമുകളിലെ ചാപ്പലില്‍ സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം. ക്രൈസ്തവ ദേവാലയങ്ങള്‍ക്കു നേരെ നടക്കുന്ന അക്രമങ്ങളില്‍ പ്രതിഷേധം ശക്തമാകുന്നു. 

Advertisment

അക്രമികള്‍ ചാപ്പലിന്റെ ഭണ്ഡാരക്കുറ്റിയും ഉപകരണങ്ങളും അള്‍ത്താരയിലുപയോഗിക്കുന്ന പുസ്തകങ്ങളും എടുത്തുകൊണ്ടുപോവുകയും പള്ളിയുടെ ഉള്‍വശവും അള്‍ത്താരയും അലങ്കോലപ്പെടുത്തുകയും ചെയ്തു. 


വിശ്വാസികളെ വെല്ലുവിളിക്കുന്ന നടപടിയാണ് ഉണ്ടായിരിക്കുന്നത്. വ്യാഴാഴ്ച രാവിലെയാണു സംഭവം പള്ളിക്കമ്മിറ്റിക്കാരുടെ ശ്രദ്ധയില്‍പ്പെട്ടത്. നോമ്പുകാലത്ത് എല്ലാ വെള്ളിയാഴ്ചകളിലും കുരിശുമല കയറ്റമുള്ളതാണ്. ഇതിനുള്ള ഒരുക്കത്തിനായി വ്യാഴാഴ്ച കമ്മിറ്റിക്കാര്‍ എത്തിയപ്പോഴാണ് അക്രമം നടന്നതായി ബോധ്യപ്പെട്ടത്.

മരിയാ ഗോരേത്തി ഇടവക പള്ളിയുടെ ഗ്രോട്ടോ തകര്‍ത്തവരെ പിടികൂടാത്തതിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണു വീണ്ടും മറ്റൊരു ദേവാലയത്തിനു നേരെയും സാമൂഹ്യവിരുദ്ധ ആക്രമണം നടക്കുന്നത്. 


പ്രദേശത്തെ സിസിടിവി ഉള്‍പ്പടെ പരിശോധിച്ചിട്ടും ഒരാഴ്ചകൊണ്ട് ഒരു തുമ്പുണ്ടാക്കാന്‍ പോലീസിനു കഴിഞ്ഞിട്ടില്ല. സാമൂഹിക വിരുദ്ധരെ എത്രയും വേഗം കണ്ടെത്തി അറസ്റ്റു ചെയ്യണമെന്നു ജോസ്.കെ. മാണി എം.പി ഉള്‍പ്പടെ ആവശ്യപ്പെട്ടിരുന്നു. 


പക്ഷേ, പ്രതികളെ കണ്ടെത്തുന്നതില്‍ പോലീസ് പരാജയപ്പെട്ടു. സമാധാന അന്തരീക്ഷം തര്‍ക്കാനുള്ള ശ്രമമാണു നടന്നിരിക്കുന്നത്, വര്‍ഗീയ സംഘര്‍ഷം ഉണ്ടാക്കാനുള്ള ശ്രമമാണോ എന്നും പരിശോധിക്കുന്നുണ്ടെന്നും വിശ്വാസികൾ പറയുന്നു. 

ഇത്തരക്കാരെ കണ്ടെത്തി ഉടന്‍ നടപടിയെടുക്കണമെന്നും വിശ്വാസികള്‍ ആവശ്യപ്പെട്ടു. പള്ളികള്‍ക്കു നേരെ നടക്കുന്ന അക്രമങ്ങള്‍ക്കെതിരെ  പാലാ രൂപത യുവജനപ്രസ്ഥാനങ്ങളായ എസ്.എം.വൈ.എം,  കെ.സി.വൈ.എം. എന്നീ സംഘടനകളും രംഗത്തു വന്നിട്ടുണ്ട്.

Advertisment