/sathyam/media/media_files/2025/03/25/qfNXqI2cSG6G5f8OwzSh.jpg)
പാലാ: പ്രവിത്താനത്ത് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു, ഒരാളെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈരാറ്റുപേട്ട മടറ്റക്കാട് സ്വദേശി ഇബ്രാഹിംകുട്ടി (52) യാണ് മരിച്ചത്.
ഇന്നു രാവിലെ പത്തുമണിയോടെയാണ് അപകടം. മറ്റയ്ക്കാട് നിവാസിയാണു മരണപ്പെട്ടത്. ഉള്ളനാട് ഭാഗത്തു നിന്നും വന്ന സ്‌കൂട്ടറും പ്രവിത്താനം ഭാഗത്തു നിന്നും വന്ന വാഗണാര്‍ കാറും കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്.
കാര്‍ സ്‌കൂട്ടറില്‍ വന്നിടിക്കുകയായിരുന്നു. തുടര്‍ന്ന് വൈദ്യുതി പോസ്റ്റിലും ഇടിച്ചാണ് കാര്‍ നിന്നത്. അപകടത്തില്‍ ഗുരുതര പരുക്കേറ്റ ഇബ്രാഹിംകുട്ടി ഉടന്‍ തന്നെ മരിക്കുകയായിരുന്നു.
കൂടെയുണ്ടായിരുന്ന മാര്‍ട്ടിന്‍ എന്നയാള്‍ക്കു ഗുരുതരമായി പരുക്കേറ്റതിനെ തുടര്‍ന്നു പാലാ ജനറല്‍ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. പാലാ പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us