കോട്ടയം: ജില്ലയില്‍ മഴ ശക്തമായി തുടരുന്നു, മൂവാറ്റുപൂഴയാറില്‍ ജലനിരപ്പുയരുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത പാലിക്കണം. മൂവാറ്റുപുഴയാറില്‍ കക്കാടശേരി, മൂവാറ്റുപുഴ, തൊടുപുഴ, തുടങ്ങിയ പ്രദേശങ്ങളിലെല്ലാം ജലനിരപ്പ് അപകടനിരപ്പിലേക്കു ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്.
ഇതിന്റെ ഭാഗമായി കോട്ടയം ജില്ലയിലും നീരൊഴുക്കു ശക്തമാകും. ആറ്റില്‍ ഇറങ്ങാതിരിക്കാന്‍ ആളുകള്‍ ശ്രദ്ധിക്കേണ്ടതാണ്. 'കൂട്ടിക്കല്‍ ചപ്പാത്തു പാലത്തിന്റെ താഴെ ഒഴുക്കിനെ തടസപ്പെടുത്തി തടിയും വേസ്റ്റും അടിഞ്ഞു കിടക്കുന്നുണ്ട്.
ശക്തമായ മഴയാണ് രാവിലെ മുതല്‍ പെയ്യുന്നത്. ജില്ലയിലെ മഴ മുന്നറിയിപ്പ് ഓറഞ്ച് അലേർട്ടായി ഉയർത്തിയിരുന്നു. മഴ മുന്നറിയിപ്പുകളെ തുടർന്ന് കോട്ടയം ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ,ഇല്ലിക്കല്‍കല്ല്, മാര്‍മല അരുവി എന്നിവിടങ്ങളിലെ പ്രവേശനവും ഈരാറ്റുപേട്ട വാഗമണ്‍ റോഡിലെ രാത്രികാല യാത്രയും ഓഗസ്റ്റ് നാലുവരെ നിരോധിച്ചു. ജില്ലയിലെ എല്ലാവിധ ഖനന പ്രവര്‍ത്തനങ്ങളും ഓഗസ്റ്റ് നാലുവരെ നിരോധിച്ച് കലക്ടര്‍ ജോണ്‍ വി. സാമുവല്‍ ഉത്തരവായി.