കോട്ടയം: വാഗമൺ കുരിശുമലയിൽ 121-ാമത് നാൽപതാംവെള്ളി, ദു:ഖവെള്ളി ആചരണവും പുതു ഞായർ തിരുനാളും 11,18, 27 തീയതികളിൽ നടത്തും.
നാൽപതാം വെള്ളിയാഴ്ചയായ 11ന് രാവിലെ ഒമ്പതിന് രൂപതയിലെ അടിവാരം, വെള്ളികുളം ഇടവകകളുടെ നേതൃത്വത്തിൽ കുരിശിന്റെ വഴിയും 10.30ന് മലമുകളിലുള്ള ദൈവാലയത്തിൽ ആഘോഷമായ വി. കുർബ്ബാനയും തുടർന്ന് നേർച്ചക്കഞ്ഞി വിതരണവും ഉണ്ടാകും.
വികാരി ജനറാൾ മോൺ. ജോസഫ് കണിയോടിക്കൽ മുഖ്യ കാർമികനാകും.
ദുഃഖവെള്ളി തിരുകർമങ്ങൾ 18ന് മലയടി വാരത്തിലുള്ള പള്ളിയിൽ രാവിലെ 7.30ന് ആരംഭിക്കും.
മല മുകളിലേക്ക് ആഘോഷമായ കുരിശിന്റെ വഴിയും ദുഃഖവെള്ളിയിലെ പീഡാനുഭവ സന്ദേശവും തിരുക്കർമങ്ങളും സമാപനപ്രാർഥനകളും നടക്കും.
കുരിശുമലയിൽ എത്തുന്ന തീർഥാടകർക്ക് രാവിലെ ആറ് മുതൽ നേർച്ചക്കഞ്ഞി വിതരണം ചെയ്യും. 25ന് പുതുഞായർ തിരുനാളിന് കൊടിയേറും.
പുതുഞായർ രാവിലെ 6.30 മുതൽ നാല് വരെ മലമുകളിലുള്ള പള്ളിയിൽ തുടർച്ചയായി വി. കുർബാന ഉണ്ടാകും. കല്ലില്ലാകവലയിൽ 10ന് പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് ആഘോഷമായ വി. കുർബ്ബാന അർപ്പിച്ച് വചന സന്ദേശം നൽകും.