/sathyam/media/media_files/2025/01/29/6U6OkzF0AwBl9OWkEPTV.jpg)
കോട്ടയം: നല്ല വേനല്‍ മഴ ലഭിച്ചിട്ടും റബര്‍ ടാപ്പിങ്ങ് പുനരാരംഭിക്കാതെ കര്‍ഷകര്‍. വ്യാപാര യുദ്ധത്തില്‍ റബര്‍ വില ഇനിയും ഇടിയുമോയെന്ന ആശങ്കയാണ് കര്‍ഷകര്‍ മടിച്ചു നില്‍ക്കാന്‍ കാരണം.
കഴിഞ്ഞ വാരം കോട്ടയത്ത് ആര്‍.എസ്.എസ് നാലാം ഗ്രേഡ് റബര്‍ കിലോ 206 രൂപയില്‍നിന്ന് 194ലേക്ക് ഇടിഞ്ഞരുന്നു.
പിന്നീട വാരാന്ത്യന്തോടെ അല്‍പം മെച്ചപ്പെട്ട് 197ലാണ് അവസാനിച്ചത്.
സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും വേനല്‍മഴ ലഭ്യമായെങ്കിലും നിര്‍ത്തിവെച്ച റബര്‍ ടാപ്പിങ് പുനരാരംഭിക്കാന്‍ ഇനിയും കാത്തിരിക്കേണ്ട അവസ്ഥയാണുള്ളത്.
ഇപ്പോൾ ചുരുക്കം തോട്ടങ്ങളിൽ മാത്രമാണ് ടാപ്പിങ്ങ് നടക്കുന്നത്.
ട്രംപിന്റെ നികുതി യുദ്ധം പുതിയ തലങ്ങളിലേക്ക് നീങ്ങിയതിനിടയില്‍ രാജ്യാന്തര റബര്‍ വിപണി ആടിയുലയുകയാണ്.
ചൈനീസ് ഇറക്കുമതികള്‍ക്ക് യു.എസ് പുതിയ നികുതികള്‍ അടിച്ചേല്‍പിച്ചതോടെ കടുത്ത പ്രതിസന്ധിയിലാണ് ഏഷ്യന്‍ റബര്‍ ഉല്‍പാദന രാജ്യങ്ങളാണ്.
ചൈനീസ് വ്യവസായ രംഗം മാന്ദ്യത്തിലേക്ക് നീങ്ങുമെന്ന് വ്യക്തമായതോടെ ടയര്‍ കമ്പനികള്‍ റബര്‍ സംഭരണത്തില്‍നിന്നു പിന്തിരിഞ്ഞത് റബര്‍ അവധി വ്യാപാര രംഗത്തും വിലത്തകര്‍ച്ചക്ക് കാരണമായത്.
തീരുവ യുദ്ധക്കളത്തില്‍ യു.എസും ചൈനയും കച്ചകെട്ടി ഇറങ്ങിയതോടെ ചൈനീസ് വ്യവസായികളുടെ പിന്മാറ്റം തായ് വിപണിയായ ബാങ്കോക്കില്‍ റബര്‍ വില മാസാരംഭത്തിലെ 200 രൂപയില്‍നിന്ന് 169ലേക്ക് ഇടിഞ്ഞത് ഒരു വിഭാഗം ടയര്‍ നിര്‍മാതാക്കളെ ആകര്‍ഷിച്ചു.
ഇന്ത്യന്‍ ടയര്‍ ഭീമന്മാരും ഈ അവസരത്തില്‍ പുതിയ കരാറുകളില്‍ ഏര്‍പ്പെട്ടതായാണ് വിവരം