കോട്ടയം: പ്രീമിയം തത്കാല്‍, തത്കാല്‍ ബുക്കിങ് സമയക്രം നിലവിലേതു പോലെ തന്നെ തുടരുമെന്നും റെയില്‍വേ.
തത്കാല്‍ ടിക്കറ്റ് ബുക്കിംഗില്‍ ഇന്നു മുതല്‍ മാറ്റം വരുത്തിയെന്ന സന്ദേശങ്ങളോട് പ്രതികരിക്കുകയായിരുന്നു റെയില്‍വേ.
ട്രെയിന്‍ ടിക്കറ്റ് ബുക്കിങ് സേവനം കാര്യക്ഷമമാക്കാനും ദുരുപയോഗം തടയാനും ലക്ഷ്യമിട്ട് ഇന്ത്യന്‍ റെയില്‍വേ തത്കാല്‍ ബുക്കിങ് സംവിധാനത്തില്‍ ഏപ്രില്‍ 15 മുതല്‍ മുതല്‍ മാറ്റം വരുത്തുന്നതായി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരണമുണ്ട്.
ടിക്കറ്റ് ബുക്കിങ് ഷെഡ്യൂളില്‍ യാതൊരു മാറ്റങ്ങളും വരുത്തിയിട്ടില്ലെന്നും റെയില്‍വേ വ്യക്തമാക്കി.
ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്ത് വെയിറ്റിങ്ങ് ലിസ്റ്റില്‍ ആകുകയും പിന്നീടത് കണ്‍ഫേം ആകാതെയും വരുന്നവര്‍ക്ക് മുന്നിലുള്ള ഏകമാര്‍ഗമാണ് തല്‍ക്കാല്‍.
ട്രെയിന്‍ യാത്രയ്ക്ക് തൊട്ടു മുമ്പുള്ള ദിവസം മാത്രമാണ് ടിക്കറ്റ് ലഭിക്കുകയെന്നതിനാലും സീറ്റ് വളരെ കുറവാണെന്നതിനാലും ഏറ്റവുമാദ്യം ബുക്ക് ചെയ്യുന്നവര്‍ക്ക് മാത്രമേ ടിക്കറ്റ് കിട്ടൂ.
ഇന്ത്യന്‍ റെയില്‍വേയുടെ നിയമപ്രകാരം യാത്രയ്ക്ക് ഒരു ദിവസം മുന്‍പാണ് തത്കാല്‍ ബുക്കിങ് നടത്തേണ്ടത്.