പീഢാനുഭവ വെള്ളി സ്മരണയിൽ അരുവിത്തുറ വല്ല്യച്ചൻ മലകയറി സായൂജ്യമടഞ്ഞ് പതിനായിരങ്ങൾ

രാവിലെ 09.00 ന് പള്ളിയിൽ നിന്നും കരുണയുടെ ജപമാല ചൊല്ലി മലയടിവാരത്തിലേയ്ക്ക് പ്രദക്ഷിണമായി എത്തി. തുടർന്ന് മലമുകളിലേക്ക് ആഘോഷമായ കുരിശിന്റെ വഴി ഭക്തിസാന്ദ്രമായി നടന്നു.

New Update
valyachan malakayattam-4

അരുവിത്തുറ: ഈശോയുടെ പീഢാനുഭവ സ്മരണയിൽ അരുവിത്തുറ വല്ല്യച്ചൻമലയിലേക്ക് വൻ ഭക്തജനപ്രവാഹം.ദുഃഖവെള്ളിയാഴ്ച പുലർച്ചെ നാലുമണി മുതൽ വല്ല്യച്ചൻ മലയിലേയ്ക്ക് വലിയ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്.

Advertisment

valyachan malakayattam-5

രാവിലെ 07 ന് അരുവിത്തുറ പള്ളിയിൽ പീഢാനുഭവ ശുശ്രൂഷകൾക്ക് വികാരി റവ. ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ നേതൃത്വം നൽകി.

valyachan malakayattam-6

പീഢാനുഭവ യാത്ര അനുസ്മരിച്ചുകൊണ്ട് ഈശോയുടെ മൃതശരീര തിരുസ്വരൂപവുമായി നഗരികാണിക്കൽ പ്രദക്ഷിണം നടന്നു. രാവിലെ 09.00 ന് പള്ളിയിൽ നിന്നും കരുണയുടെ ജപമാല ചൊല്ലി മലയടിവാരത്തിലേയ്ക്ക് പ്രദക്ഷിണമായി എത്തി. തുടർന്ന് മലമുകളിലേക്ക് ആഘോഷമായ കുരിശിന്റെ വഴി ഭക്തിസാന്ദ്രമായി നടന്നു.

valyachan malakayattam-7

മലമുകളിൽ ഭരണങ്ങാനം സെൻ്റ് മേരീസ് എച്ച്. എസ്.എസ്. പ്രിൻസിപ്പൽ റവ. ഫാ. ജോൺ കണ്ണന്താനം പീഢാനുഭവ സന്ദേശം നൽകി.

valyachan malakayattam-3

അരുവിത്തുറ ഫൊറോനാ വികാരി വെരി റവ ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ,  അസിസ്റ്റൻറ് വികാരിമാരായ ഫാ. അബ്രാഹം കുഴിമുള്ളിൽ, ഫാ. ജോസഫ് ചെങ്ങഴശ്ശേരിൽ, ഫാ. ജോസഫ് കുഴിവേലിതടത്തിൽ, കോളേജ് ബർസാർ റവ. ഫാ. ബിജു കുന്നയ്ക്കാട്ട്, ഡീക്കൻ ജസ്റ്റിൻ പവ്വത്ത് ഒ.എസ്.ബി തുടങ്ങിയവർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി.

രാവിലെ 06.00 മണി മുതൽ നേർച്ചകഞ്ഞി വിതരണവും നടന്നുവരുന്നു.

Advertisment