/sathyam/media/media_files/2025/04/22/W0YbHwTswScNmGrsgyzJ.jpg)
കോട്ടയം: തിരുവാതുക്കലില്‍ പ്രമുഖ വ്യവസായിയും ഇന്ദ്രപ്രസ്ഥ ഓഡിറ്റോറിയം ഉടമയുമായ വിജയകുമാറിന്റെയും ഭാര്യ മീരയുടെയും അതിക്രൂര കൊലപാതകത്തോടെ ചര്‍ച്ചായായി മകന്റെ മരണവും. ഇവരുടെ കൊലപാതകവും മകന്റെ മരണവും തമ്മില്‍ ബന്ധമുണ്ടോയെന്ന് അന്വേഷിച്ച് പോലീസ്.
2017 ജൂണ്‍ 3 നാണ് വിജയകുമാര്‍ മീര ദമ്പതികളുടെ മകന്‍ ഗൗതമിനെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ഗൗതമിനെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ ഇരുവരും തുടക്കം മുതല്‍ ദുരൂഹത ആരോപിക്കുകയും നിയമ പോരാട്ടങ്ങള്‍ നടത്തുകയും ചെയ്തിരുന്നു.
മകന്റെ മരണം സി.ബി.ഐ അന്വേഷണിക്കണമെന്നായിരുന്നു ദമ്പതികളുടെ ആവശ്യം. പിന്നാലെ നിയമ പോരാട്ടം നടത്തി ഹൈക്കോടതിയിൽ നിന്നു സി.ബി.ഐ അന്വേഷിക്കണമെന്ന ആവശ്യം നേടിയെടുക്കുകയും ചെയ്തിരുന്നു.
ഗൗതമിന്റെ മരണത്തില്‍ സിബിഐ അന്വേഷണം തുടങ്ങിയതിനു പിന്നാലെയാണ് ദമ്പതികള്‍ കൊല്ലപ്പെടുന്നത്. കഴിഞ്ഞ മാര്‍ച്ച് 21നാണ് സി.ബി.ഐ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. ഇതോടെ മൂന്നു മരണങ്ങള്‍ തമ്മില്‍ ബന്ധമുണ്ടോയെന്ന കാര്യമടക്കമാണ് പോലീസ് അന്വേഷിക്കുന്നത്.
കൊലപാതകം നടന്ന തിരുവാതുക്കലെ വീട്ടില്‍ മോഷണശ്രമം നടന്നിട്ടില്ലെന്നാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. കൊല്ലപ്പെട്ട രണ്ടുപേരുടെയും ശരീരത്തിലെ ആഭരണങ്ങല്‍ നഷ്ടപ്പെട്ടതായി സൂചനയില്ല. വീടിനുള്ളില്‍ അലമാരയോ ഷെല്‍ഫുകളോ ഒന്നും കുത്തി തുറന്നിട്ടില്ല.
വീടിന്റെ ഹാളിലാണ് വിജയകുമാറിന്റെ മൃതദേഹം കിടന്നത്. വീടിന്റെ കിടപ്പുമുറിയിലാണ് മീരയുടെ മൃതദേഹം കണ്ടെത്തിയത്. വിരലടയാള വിദഗ്ദ്ധര്‍ സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്.