അവധി ആഘോഷിക്കാൻ നാട്ടിലെത്തിയ യുകെ മലയാളിക്ക് ദാരുണാന്ത്യം

ന്യൂകാസിൽ സെന്റ് സ്റ്റീഫൻ ക്‌നാനായ പ്രെപ്പോസ്ഡ് മിഷൻ അംഗമായിരുന്നു സജി മാത്യു. നഴ്‌സായി ജോലി ചെയ്യുന്ന സാലിയാണ് ഭാര്യ.

New Update
saji mathew

കോട്ടയം: അവധി ആഘോഷിക്കാൻ നാട്ടിലെത്തിയ ന്യൂകാസിൽ മലയാളി സജി മാത്യു അന്തരിച്ചു. ഇന്ന് രാവിലെ കാരിത്താസ് ആശുപത്രിയിൽ ആയിരുന്നു അന്ത്യം. കോട്ടയം സംക്രാന്തി സ്വദേശിയാണ് സജി മാത്യു.

Advertisment

ന്യൂകാസിൽ സെന്റ് സ്റ്റീഫൻ ക്‌നാനായ പ്രെപ്പോസ്ഡ് മിഷൻ അംഗമായിരുന്നു സജി മാത്യു. നഴ്‌സായി ജോലി ചെയ്യുന്ന സാലിയാണ് ഭാര്യ.


മൂന്ന് ഇവർക്ക് മക്കളുണ്ട്. ന്യൂ കാസിൽ നോർത്ത് ഷീൽഡിലെ ആദ്യകാല കുടിയേറ്റക്കാരനാണ് സജി മാത്യു.


സംസ്‌കാരം 30ന് ബുധനാഴ്ച രാവിലെ 11 മണിക്ക് കോട്ടയം സംക്രാന്തി ലിറ്റിൽ ഫ്‌ളവർ ദേവാലയത്തിൽ വെച്ച് നടക്കും.

സജിയുടെ ആകസ്മിക വേർപാടിൽ ന്യൂസ് ഫോർ മീഡിയ ദുഃഖം രേഖപ്പെടുത്തുകയും ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്യുന്നു.

Advertisment