New Update
/sathyam/media/media_files/2025/04/12/dnfiqAX6yzeChqJMRJxT.jpg)
കോട്ടയം: കോട്ടയം ഭരണങ്ങാനത്ത് പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികളെ കാണാതായി. ജർമൻ ഭാഷ പഠന കേന്ദ്രത്തിലെ വിദ്യാർഥികളായ അമൽ കെ. ജോമോൻ, ആൽബിൻ ജോസഫ് എന്നിവരെയാണ് കാണാതായത്.
Advertisment
വൈകുന്നേരം അഞ്ച് മണിയോടുകൂടിയായിരുന്നു അപകടമുണ്ടായത്. ഭരണങ്ങാനം വിലങ്ങുപാറയിൽ മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ നാല് വിദ്യാർഥികളിൽ രണ്ട് പേരെയാണ് കാണാതായത്. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തിരച്ചിൽ തുടരുന്നു.