കണ്ടാല്‍ വെള്ളം കുറവാണെന്നും നീന്തല്‍ അറിയില്ലെങ്കിലും ഇറങ്ങിയാല്‍ പ്രശ്‌നം ഇല്ലെന്നും തോന്നും. ഇറങ്ങിയിൽ നേരിടേണ്ടി വരുക വൻ ദുരന്തം. സംസ്ഥാനത്ത് മുങ്ങി മരണങ്ങള്‍ വര്‍ധിക്കുന്നു. വേനല്‍ക്കാലത്ത് ഉണ്ടാകുന്ന മുങ്ങി മരണങ്ങളില്‍ 70 ശതമാനവും വിദ്യാര്‍ഥികള്‍

ഇന്ത്യയില്‍ മണ്‍സൂണ്‍ സീസണ്‍ അപകടനിരക്ക് കൂടുന്ന സമയമാണെങ്കില്‍ കേരളത്തില്‍ വേനല്‍കാലത്തും മഴകാലത്തും അപകടങ്ങള്‍ സംഭവിച്ചു കൊണ്ടിരിക്കുന്നു.

New Update
death666

കോട്ടയം : കണ്ടാല്‍ വെള്ളം കുറവാണെന്നും നീന്തല്‍ അറിയില്ലെങ്കിലും ഇറങ്ങിയാല്‍ പ്രശ്‌നം ഇല്ലെന്നു കരുതി ആറ്റില്‍ ഇറങ്ങും.. പക്ഷേ, ഇറങ്ങിയാല്‍ കാത്തിരിക്കുന്നത് വന്‍ ദുരന്തമായിരിക്കും. 

Advertisment

ഇന്നലെ പാലാ ഭരണങ്ങാനത്ത് ആറ്റില്‍ കുളിക്കാന്‍ ഇറങ്ങിയ രണ്ടു വിദ്യാര്‍ഥികളെയാണ് കാണാതായത്.

ഇപ്പോഴും ഇവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. നീന്തല്‍ അറിയില്ലെങ്കിലും സുഹൃത്തുക്കള്‍ക്ക് അറിയാമല്ലോ എന്ന ആത്മവിശ്വാസത്തില്‍ ഒരുകാരണവശാലും പുഴയിലിറങ്ങരുത്. 

നീന്തലറിയാവുന്ന സുഹൃത്തിന്റെ ജീവന്‍ കൂടി അപകടത്തിലാകും. പുറമെ പുല്ലുവളര്‍ന്നു നില്‍ക്കുന്ന വെള്ളക്കെട്ടുകള്‍ക്ക് ആഴം കുറവാണെന്നത് തെറ്റായ ധാരണയാണെന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പറയുന്നു.

2020 മുതല്‍ 24 വരെയുള്ള കാലഘട്ടത്തില്‍ കോട്ടയം ജില്ലയില്‍ മാത്രം 254 മുങ്ങി മരണങ്ങളാണ് സംഭവിച്ചത്.

ഇന്ത്യയില്‍ ആണെങ്കില്‍ നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യുറോ കണക്കുപ്രകാരം ഓരോ വർഷവും 60000 -80000 ഇടയില്‍ ആളുകളാണ് മുങ്ങി മരിക്കുന്നത്. 

അതായത് ശരാശരി ദിനം പ്രതി 82 മരണങ്ങള്‍ ഇന്ത്യയില്‍ സംഭവിക്കുന്നു. ഇതില്‍ ഗ്രാമപ്രദേശങ്ങളില്‍ 8.1 ശതമാനവും നഗരപ്രദേശങ്ങളില്‍ 5.6 ശതമാനവും ആണ് (10,000). 

കേരളത്തിലേക്ക് വരുമ്പോഴും സ്ഥിതി വ്യത്യസ്തമല്ല, ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ മുങ്ങിമരണങ്ങള്‍ ഏറ്റവും കൂടുതല്‍ സംഭവിക്കുന്ന സ്ഥലങ്ങളില്‍ ഒന്നാണ് കേരളം. 


ഇന്ത്യയില്‍ മണ്‍സൂണ്‍ സീസണ്‍ അപകടനിരക്ക് കൂടുന്ന സമയമാണെങ്കില്‍ കേരളത്തില്‍ വേനല്‍കാലത്തും മഴകാലത്തും അപകടങ്ങള്‍ സംഭവിച്ചു കൊണ്ടിരിക്കുന്നു. 2018 മുതല്‍ 2023 വരെയുള്ള കാലയളവില്‍ ഏകദേശം 4364 ഓളം ജീവന്‍ നഷ്ടമാി.


വേനല്‍കാലത്തും മുങ്ങിമരിച്ചവരുടെ കണക്കെടുത്താല്‍ അതില്‍ 75 ശതമാനം പേരും വിദ്യാര്‍ഥികളാണ്. ഇതില്‍ തന്നെ 538ഓളം പേര്‍ വിവിധ ടൂറിസം കേന്ദ്രങ്ങളില്‍ ചെന്ന് അപകടത്തില്‍പെട്ട് മരണമടഞ്ഞവരാണ്.

കേരള ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ വകുപ്പിന്റെ വിലയിരുത്തലുകള്‍ പ്രകാരം മുഖ്യഹേതുവായി പറയുന്നത് ജല സുരക്ഷയെ കുറിച്ചുള്ള കൃത്യമായ അറിവില്ലായ്മ ആണ്. 

നീന്തല്‍ അറിയുന്നവരും അപകടങ്ങളില്‍ പെടുന്നതിനു ഇത് കാരണമാകുന്നു. ഓരോ ജലാശയവും വ്യത്യസ്തമാണ്. അതിന്റെ ഒഴുക്ക്, സ്വാഭാവം, ആഴം, പരപ്പ് ഒക്കെ വ്യത്യസപ്പെട്ടിരിക്കും. 

ഇത് നീന്തല്‍ അറിയുന്ന ആളെയും രക്ഷപെടുത്താന്‍ ഇറങ്ങുന്നവരെയും അപകടത്തില്‍ പെടുത്തും. ചിലപ്പോള്‍, മുങ്ങിമരണത്തിനു മുന്‍പ് ഉണ്ടാകുന്ന വീഴ്ച മൂലവും അപകടങ്ങള്‍ സംഭവിക്കാറുണ്ട്.

ജലാശയത്തെ കുറിച്ചുള്ള മുന്‍ ധാരണ ഇല്ലായ്ക, അപകടസാധ്യത മുന്നറിയിപ്പ് ബോര്‍ഡുകള്‍ ഇല്ലാതിരിക്കുക, കുട്ടികള്‍ക്ക് ഇറങ്ങേണ്ട ഭാഗം പ്രതേകം സൂചിപ്പിക്കാതിരിക്കുക, ജലാശയങ്ങളുടെ, അപകടസാധ്യത പ്രദേശങ്ങള്‍ എന്നിവ വേലികെട്ടി തിരിക്കാതിരിക്കുക, ഫ്‌ലോട്ടിങ് ഉപകരണങ്ങളോ ലൈഫ് ഗാര്‍ഡോ ഇല്ലാതിരിക്കുക, ലഹരി പദാര്‍ഥങ്ങളുടെ ഉപയോഗംമൂലം അപകടസാധ്യത തിരിച്ചറിയാന്‍ കഴിയാതെ ഇരിക്കുക എന്നിവ ഇതില്‍ പെടുന്നു.

മരണങ്ങള്‍ തടയാന്‍ തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ അപകട സാധ്യത കൂടിയ ഇടങ്ങളില്‍ സുരക്ഷ ഉറപ്പാക്കണമെന്ന ആവശ്യമാണ് ഉയര്‍ന്നു വരുന്നത്.

Advertisment