/sathyam/media/media_files/2025/05/07/8nnsoLc2d0YmUs5v7X1F.jpg)
മുണ്ടക്കയം: മുണ്ടക്കയം ടൗണില്‍ ഓടയിലേക്ക് മലിനജലം ഒഴുക്കുന്നതിനെതിരേ നടപടിയുമായി ആരോഗ്യവകുപ്പ്. രണ്ടു കടകള്‍ക്ക് ആരോഗ്യവകുപ്പ് സ്റ്റോപ്പ് മെമ്മോ നല്‍കി. മുണ്ടക്കയം ഗ്യാലക്‌സി തിയറ്റര്‍ ഭാഗത്ത് പ്രവര്‍ത്തിക്കുന്ന രണ്ടു വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെയാണ് ആരോഗ്യവകുപ്പ് നടപടി സ്വീകരിച്ചത്.
കഴിഞ്ഞ ദിവസങ്ങളില്‍ ഗ്യാലക്‌സി തിയറ്ററിന് സമീപത്തുകൂടി പൈങ്ങന തോട്ടിലേക്ക് എത്തിച്ചേരുന്ന ഓടയില്‍നിന്നു രൂക്ഷമായ ദുര്‍ഗന്ധമാണ് അനുഭവപ്പെട്ടിരുന്നത്. ഇതേത്തുടര്‍ന്ന് പ്രദേശവാസികള്‍ പരാതിയുമായി രംഗത്തുവന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യവകുപ്പ് പരിശോധന നടത്തിയത്.
ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സന്തോഷ് മാത്യു, ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം.എന്‍. ഉല്ലാസ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ഓടയിലേക്ക് മാലിന്യം തള്ളുന്നതായി കണ്ടെത്തി. ഇതേത്തുടര്‍ന്നാണ് വ്യാപാര സ്ഥാപനങ്ങള്‍ക്ക് സ്റ്റോപ്പ് മെമ്മോ നല്‍കിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us
 Follow Us