ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടറെ ഏറെ പിന്നിലാക്കി ഒന്നാം സ്ഥാനത്ത് ഭദ്രം. വാര്‍ത്തകള്‍ സമൃദ്ധമായിരുന്നിട്ടും മലയാളം ചാനലുകള്‍ക്ക് കഴിഞ്ഞ ആഴ്ച ഉണ്ടായത് നേരിയ പോയിന്‍റ് വര്‍ദ്ധനവ് മാത്രം. കേരളയാത്ര കഴിഞ്ഞ് ശ്രീകണ്ഠൻ നായര്‍ എത്തിയിട്ടും കരകയറാനാവാതെ ട്വന്‍റി ഫോര്‍. മലയാളം ചാനലുകള്‍ പോയ വാരത്തില്‍

അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളും പുതിയ പോപ്പിന്‍റെ തെരെഞ്ഞെടുപ്പും എല്ലാം ഉണ്ടായിട്ടും പോയിന്‍റ് നിലയില്‍ ഉയര്‍ച്ച കൈവരിക്കാന്‍ വാര്‍ത്താചാനലുകള്‍ക്ക് കഴിഞ്ഞില്ലെന്നതാണ് യാഥാർഥ്യം.

New Update
arun kumar vinu v john sreekandan nair-3
Listen to this article
0.75x 1x 1.5x
00:00 / 00:00

കോട്ടയം: മലയാളത്തിലെ വാർത്താ ചാനലുകളിലെ ഒന്നാമൻ എന്ന സ്ഥാനം നിലനിർത്തുന്നതിനായി റിപോർട്ടർ ടിവിയുമായി നടക്കുന്ന ഇഞ്ചോടിഞ്ച് മത്സരത്തിൽ ഏഷ്യാനെറ്റ് ന്യൂസിന് നേരിയ ആശ്വാസം.

Advertisment

ചാനലുകളുടെ റേറ്റിങ്ങ് ഏജൻസിയായ ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച്ച് സെൻറർ (ബാർക്) പുറത്തുവിട്ട 2026ലെ 17-ാം ആഴ്ചയിലെ റേറ്റിങ് കണക്കുകളാണ് റിപോർട്ടർ ടിവിയിൽ നിന്ന് ഇഞ്ചോടിഞ്ച് മത്സരം നേരിടുന്ന ഏഷ്യാനെറ്റ് ന്യൂസിന് ആശ്വാസം പകർന്നിരിക്കുന്നത്.

asianet channel


റേറ്റിങ്ങിലെ കേരളാ യൂണിവേഴ്സ് വിഭാഗത്തിൽ 78 പോയിൻറ് നേടിയാണ് ഒന്നാം സ്ഥാനത്തേക്കുളള റിപോ‍ർട്ടറിൻെറ വെല്ലുവിളിയെ പ്രതിരോധിച്ചത്. രണ്ടാം സ്ഥാനത്തുളള റിപോ‍‍ർട്ടറിന് ഈ വിഭാഗത്തിൽ 74 പോയിന്റ് മാത്രമാണ് ലഭിച്ചത്. ഇതോടെ ഒന്നാം സ്ഥാനക്കാരായ ഏഷ്യാനെറ്റ് ന്യൂസും രണ്ടാം സ്ഥാനക്കാരായ റിപോ‍ർട്ട‍ർ ടിവിയും തമ്മിലുളള പോയിന്റ് വ്യത്യാസം 4 ആയി ഉയർന്നു. 


അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളും പുതിയ പോപ്പിന്‍റെ തെരെഞ്ഞെടുപ്പും എല്ലാം ഉണ്ടായിട്ടും പോയിന്‍റ് നിലയില്‍ ഉയര്‍ച്ച കൈവരിക്കാന്‍ വാര്‍ത്താചാനലുകള്‍ക്ക് കഴിഞ്ഞില്ലെന്നതാണ് യാഥാർഥ്യം.

കഴിഞ്ഞയാഴ്ച ഇരു ചാനലുകളും തമ്മിലുളള പോയിന്റ് വ്യത്യാസം വെറും അര പോയിന്റ്  മാത്രമായിരുന്നു. ഇഞ്ചോടിഞ്ച് മത്സരം നേരിട്ട ഘട്ടത്തിൽ നിന്ന് 4 പോയിന്റ് വ്യത്യാസത്തിലേക്ക് വന്നതാണ് ഏഷ്യാനെറ്റ് ന്യൂസിന് ആശ്വാസകരമാണ്.

മുൻ ആഴ്ചയിൽ നിന്ന് 6 പോയിന്റ് വർദ്ധിപ്പിക്കാനായതാണ് ഏഷ്യാനെറ്റ് ന്യൂസിന് സുരക്ഷിത നിലയിലേക്ക് എത്താൻ സഹായമായത്. കഴിഞ്ഞയാഴ്ച 72 പോയിന്റായിരുന്നു ഏഷ്യാനെറ്റിൻെറ സമ്പാദ്യം. തൊട്ട് മുൻപുളള ആഴ്ചയിൽ 70 പോയിന്റ് ഉണ്ടായിരുന്ന റിപ്പോർട്ട‍‍‍ർ ടിവിക്കും 4 പോയിന്റ് വ‍ർദ്ധിപ്പിക്കാൻ സാധിച്ചിട്ടുണ്ട്.

reporter team


എന്നാൽ ഏഷ്യാനെറ്റ് ന്യൂസ് 6 പോയിന്റ് വർദ്ധിപ്പിച്ചതോടെ ഒന്നാം സ്ഥാനം കൈയ്യെത്തിപ്പിടിക്കാൻ കഴിയാതെ പോയി. റിപോർട്ട‌ർ ടിവിയിൽ നിന്നുളള വെല്ലുവിളി കനത്തതോടെ ഏഷ്യാനെറ്റ് ന്യൂസ് വാർത്താ അവതരണത്തിലും ഉളളടക്കത്തിലും കാര്യമായ മാറ്റം വരുത്തിയിരുന്നു. ഇത് ഫലം കണ്ടെന്നാണ് പുതിയ റേറ്റിങ്ങ് കണക്കുകൾ നൽകുന്ന സൂചന.


മലയാളത്തിലെ വാ‍ർത്താ ചാനലുകളുടെ റേറ്റിങ്ങിൽ മൂന്നാം സ്ഥാനം ട്വന്റി ഫോറിനാണ്. മുൻ ആഴ്ചയിലേക്കാൾ 2 പോയിന്റ് വർദ്ധിപ്പിച്ചിട്ടും 58 പോയിന്റിലേക്ക് എത്താനെ ആർ.ശ്രീകണ്ഠൻ നായരുടെ ട്വന്റി ഫോറിന് കഴിഞ്ഞുളളു. മുൻ ആഴ്ചയിൽ 56 പോയിന്റായിരുന്നു ട്വൻറി ഫോറിൻെറ സമ്പാദ്യം.

എന്നാൽ രണ്ടാം സ്ഥാനത്തുളള റിപോർട്ടർ ടിവിയുമായുളള വ്യത്യാസം 16 പോയിന്റാണ്. കഴിഞ്ഞയാഴ്ച ഇത് 14 പോയിന്റായിരുന്നു. വ്യത്യാസം 2 പോയിന്റ് കൂടി 16 ലേക്ക് എത്തിയത് ട്വന്റി ഫോറിന് ക്ഷീണമാണ്. 

sreekhandan nair 24 news


ചീഫ് എഡിറ്റർ ശ്രീകണ്ഠൻ നായരുടെ മാധ്യമ പ്രവർത്തനത്തിൻെറ 40-ാം വാർഷികത്തിൻെറ ഭാഗമായി നടത്തിയ കേരളയാത്രയോടെയാണ് ട്വന്റി ഫോറിൻെറ പോയിന്റ് നില ഇടിയാൻ തുടങ്ങിയത്. കേരള യാത്ര അവസാനിച്ചെങ്കിലും ഇതുവരെ ആ തിരിച്ചടിയിൽ നിന്ന് കരകയറാനായിട്ടില്ല.


വാർത്തകൾ കൃത്യമായി നൽകുന്നതിൽ വന്ന അലംഭാവമാണ് ട്വന്റിഫോറിന് വിനയായത്. മനോരമ ന്യൂസിനാണ് റേറ്റിങ്ങിൽ നാലാം സ്ഥാനം. യൂണിവേഴ്സ് വിഭാഗത്തിൽ 32 പോയിന്റാണ് മനോരമ ന്യൂസിന് ലഭിച്ചത്. മുൻ ആഴ്ചയിലേക്കാൾ രണ്ട് പോയിന്റ് കൂട്ടാൻ മനോരമാ ന്യൂസിന് കഴിഞ്ഞു.

29 പോയിന്റുമായി മാതൃഭൂമി ന്യൂസാണ്  അഞ്ചാം സ്ഥാനത്ത്. എന്നാൽ മാതൃഭൂമിയുടെ അഞ്ചാം സ്ഥാനത്തിന് വെല്ലുവിളി ഉയർത്തി ന്യൂസ് മലയാളം 24X7 തൊട്ട് പിന്നിലുണ്ട്. ആറാം സ്ഥാനത്തുളള ന്യൂസ് മലയാളത്തിന് 26 പോയിന്റാണുളളത്.

news malayalam channel


മുൻ ആഴ്ചയിലേക്കാൾ 2 പോയിന്റ് അധികമായി നേടാൻ ന്യൂസ് മലയാളത്തിന് കഴിഞ്ഞു. അഞ്ചാം സ്ഥാനത്തുളള മാതൃഭൂമി ന്യൂസും ആറാം സ്ഥാനത്തുളള ന്യൂസ് മലയാളവും തമ്മിലുളള പോയിന്റ് വ്യത്യാസം 3 പോയിന്റ് മാത്രമാണ്.


23 പോയിന്റ് നേട്ടവുമായി ജനം ടിവി ഏഴാം സ്ഥാനത്തും 14 പോയിന്റുമായി കൈരളി ന്യൂസ് എട്ടാം സ്ഥാനത്തും 12 പോയിന്റുമായി ന്യൂസ് 18 കേരളം ഒൻപതാം സ്ഥാനത്തുമുണ്ട്.

6 പോയിന്റ് മാത്രമുളള മീഡിയാവൺ ചാനലാണ് അവസാന സ്ഥാനത്തുളളത്. മറ്റ് ചാനലുകളെല്ലാം പോയിന്റ് വർദ്ധിപ്പിച്ചിട്ടും 6 പോയിന്റ് എന്ന സ്ഥിതിയിൽ നിന്ന് കരകയറാൻ മീഡിയാ വണ്ണിന് കഴിയുന്നില്ല.