കോട്ടയം: പിതാവ് പിക്കപ്പ് വാൻ പിന്നിലേക്ക് എടുക്കുന്നതിനിടെ ടയർ തട്ടിയുണ്ടായ അപകടത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒന്നര വയസ്സുകാരി മരിച്ചു. അയർക്കുന്നം കോയിത്തുരുത്തിൽ നിബിൻ ദാസ് മരിയ ജോസഫ് എന്നിവരുടെ ഏക മകൾ ദേവപ്രിയയാണ് മരിച്ചത്.
ഇന്ന് രാവിലെ 8.10നു ഏറ്റുമാനൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണു മരണം. ഇന്നലെ വൈകിട്ട് 3.30നു ആയിരുന്നു അപകടം. വീടിന്റെ മുറ്റത്തു നിർത്തിയിട്ടിരുന്ന പിക്അപ് വാൻ തിരിച്ചിടുന്നതിനിടെ ആയിരുന്നു അപകടം.
കുട്ടി വാഹനത്തിൻ്റെ പിന്നിൽ ഉള്ള വിവരം പിതാവ് അറിഞ്ഞിരുന്നില്ല. ദേവപ്രിയയുടെ സംസ്കാരം വ്യാഴാഴ്ച രാവിലെ 11നു വീട്ടുവളപ്പിൽ നടക്കും.