കോട്ടയത്ത് ഇനിയെപ്പോഴും മഴ പ്രതീക്ഷിക്കാം.മെയ് 28 വരെ ശക്തമായ മഴയ്ക്കു സാധ്യത. മഴയ്‌ക്കൊപ്പം ശക്തമായ ഇടിമിന്നലും

വടക്കോട്ടു നീങ്ങുന്ന ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിക്കാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

New Update
KOTTAYAM RAIN

കോട്ടയം: കോട്ടയത്ത് ഇനി എപ്പോഴും മഴ പ്രതീക്ഷിക്കാം.. നാളെ മുതല്‍ കോട്ടയത്ത് ശക്തമായ മഴയും കാറ്റും ഉണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ അറിയിച്ചത്.

Advertisment

ഇന്നു മഴയ്‌ക്കൊപ്പം ഇടിമിന്നലും പ്രതീക്ഷിക്കാമെന്നു കാലാവസ്ഥ നിരീക്ഷകര്‍ പറയുന്നു.
ജില്ലയില്‍ നാളെ മുതല്‍ 26 വരെ കേന്ദ്ര കാലാവസ്ഥ വകുപ്പ്  ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

115.6 മുതല്‍ 204.4 മില്ലി മീറ്റര്‍ വരെ മഴ ലഭിച്ചേക്കാവുന്ന സാഹചര്യത്തെയാണ് അതിശക്തമായ മഴയായി കണക്കാക്കുന്നത്. ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാല്‍ 27 ന് മഞ്ഞ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

മധ്യ കിഴക്കന്‍ അറബിക്കടലില്‍ വടക്കന്‍ കര്‍ണാടക -ഗോവ  തീരത്തിനു മുകളിലായി രൂപപ്പെട്ട ന്യൂനമര്‍ദം ശക്തി കൂടിയ ന്യൂനമര്‍ദമായി മാറി.

വടക്കോട്ടു നീങ്ങുന്ന ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിക്കാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.  27 ന്  മധ്യപടിഞ്ഞാറന്‍ -വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി മറ്റൊരു ന്യൂനമര്‍ദം കൂടി രൂപപ്പെടാനും സാധ്യതയുണ്ട്.

കനത്ത മഴയിലും കാറ്റിലും കോട്ടയം അയ്മനതെ എസ്.എച്ച് ഗ്രൈസ് മെഡിക്കല്‍ സെന്ററിന്റെ മേല്‍കൂരയിലെ റൂഫ് തകര്‍ന്നുവീണ് അപകടം ഉണ്ടായിരുന്നു. ഇന്നലെ വൈകിട്ട് ആറുമണിയോടുകൂടിയായിരുന്നു അപകടമുണ്ടായത്.

അപകടത്തില്‍ ആശുപത്രിക്ക് മുന്‍പിലായി പാര്‍ക്ക് ചെയ്തിരുന്ന കുമ്മനം സ്വദേശി മുഹമ്മദ് ഫൈസിയുടെ കാറിന് കേടുപാടുകള്‍ സംഭവിച്ചു. മറ്റു നാശനഷ്ടങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.