കോട്ടയം: സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. കാലവര്‍ഷം എത്തിയതോടെ പനിബാധിതരുടെ എണ്ണത്തിലും വര്‍ധനവ്.
ഇതില്‍ കൊവിഡ് ലക്ഷണങ്ങളോടെ ചികില്‍സ തേടുന്നവര്‍ക്ക് പരിശോധന കര്‍ശനമാക്കിയതോടെ രോഗബാധിരുടെ എണ്ണം ഉയരും.
നിലവില്‍ വകഭേദങ്ങള്‍ തിരിച്ചറിയാന്‍ സാംപിളുകള്‍ ജനിതക ശ്രേണീകരണം നടത്തുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്.
ഇന്നലെ മുതല്‍ ലക്ഷണങ്ങളോടെ ചികില്‍സ തേടുന്നവര്‍ക്ക് ആന്റിജന്‍ പരിശോധന തുടങ്ങി.
സംസ്ഥാനത്ത് കൊവിഡ് ബാധിരുടെ എണ്ണം അതിവേഗമാണ് ഉയരുന്നത് ആശങ്കയ്ക്കു വഴിവെക്കുന്നുണ്ട്.
സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 1416 ആയി ഉയര്‍ന്നു. ഏറ്റവും കൂടുതല്‍ രോഗബാധിതര്‍ ഉള്ള ജില്ലകളില്‍ മുന്നില്‍ ഉള്ളത് കോട്ടയമാണ്.
കോട്ടയത്തിന്റെ മലയോര മേഖലയില്‍ ഉള്‍പ്പടെ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കോട്ടയം നഗരസഭാ മേഖലയാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത പ്രദേശം.
ചിത്സതേടിയവരില്‍ വിദ്യാര്‍ഥികളും ഉണ്ട്. ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ വ്യാപകമായി പടരുന്ന ഒമിക്രോണ്‍ ജെഎന്‍ വണ്‍ വകഭേദമായ എല്‍.എഫ് 7 ആണ് കേരളത്തിലും പടരുന്നത്.
വക ഭേദങ്ങള്‍ തിരിച്ചറിയാന്‍ സാംപിളുകള്‍ ജനിതക ശ്രേണീകരണം നടത്താനും ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി.
കൊവിഡ് രൂക്ഷമായ കാലത്ത് ചെയ്തിരുന്നതുപോലെ പൊതുവിടങ്ങളില്‍ മാസ്‌ക് ധരിക്കുന്നതും സാമൂഹ്യ അകലം പാലിക്കുന്നതും അഭികാമ്യമെന്നും നിര്‍ദേശമുണ്ട്.
ഗര്‍ഭിണികള്‍, ശസ്ത്രക്രിയകള്‍ക്ക് വിധേയരാകുന്നവര്‍ തുടങ്ങി ചില വിഭാഗങ്ങള്‍ക്ക് മാത്രം പരിശോധന നടത്തിയിട്ടും രോഗബാധിതരുടെ എണ്ണം കുതിച്ചുയര്‍ന്നു.
ഇതോടെയാണു കോവിഡ് രൂക്ഷമായിരുന്ന കാലത്തെ നിര്‍ദേശങ്ങള്‍ ആരോഗ്യവകുപ്പ് വീണ്ടും നൽകിയിട്ടുണ്ട്.
നെഗറ്റീവ് ആകുന്നവര്‍ക്ക് ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തണമെന്നാണ് നിര്‍ദേശം.
രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളവര്‍ക്ക് മാസ്‌ക് നിര്‍ബന്ധമാക്കി.
കൊവിഡ്, ഇന്‍ഫ്‌ളുവന്‍സ് രോഗികളെ ആശുപത്രികളില്‍ പ്രത്യേക വാര്‍ഡില്‍ പാര്‍പ്പിക്കണം.
ആശുപത്രികളില്‍ എല്ലാവര്‍ക്കും മാസ്‌ക് നിര്‍ബന്ധമാക്കണമെന്നും സന്ദര്‍ശകരുടെ തിരക്ക് നിയന്ത്രിക്കണമെന്നും മാര്‍ഗ നിര്‍ദേശത്തിലുണ്ട്.