കാഞ്ഞിരപ്പള്ളി/പാറത്തോട്: പരിസ്ഥിതിയെ സംരക്ഷിക്കാനും കര്‍ഷക കുടുംബങ്ങളെ സമൃദ്ധമാക്കാനും പദ്ധതികളുമായി കെസിബിസി കര്‍ഷക സംഘടനയായ ഇന്‍ഫാം രംഗത്ത്. നാടാകെ ലക്ഷത്തിലേറെ തൈകളാണ് നട്ടുപിടിപ്പിക്കാന്‍ തുടക്കം കുറിച്ചിരിക്കുന്നത്.
/sathyam/media/media_files/2025/06/04/b0TGUYHEiiNfcHvpZ8jZ.jpg)
പരിസ്ഥിതി സംരക്ഷണത്തിന് പുറമെ ഭക്ഷ്യോത്പന്നങ്ങളായി കുടുംബങ്ങള്‍ക്ക് സമൃദ്ധികൂടി നല്‍കുന്ന വിധമാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
/sathyam/media/media_files/2025/06/04/0ZUGdIKOjTMFkeE6ngb9.jpg)
ഇന്‍ഫാം ദേശീയ എക്‌സിക്യൂട്ടീവിന്റെ കീഴില്‍ ഇന്‍ഫാം കേരള ഘടകവും തമിഴ്‌നാട് ഘടകവും ഒത്തുചേര്‍ന്ന് ഒരു ലക്ഷത്തി മുപ്പതിനായിരത്തില്‍ പരം തൈകളാണു സംസ്ഥാനത്തെ ഇന്‍ഫാം കര്‍ഷക കുടുംബങ്ങളില്‍ നട്ടുപിടിപ്പിക്കുന്നത്.
/sathyam/media/media_files/2025/06/04/8HLwdmZwiZloHsOzXT7J.jpg)
തൈ വിതരണം ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്. ഉപജീവനത്തിനായി ഓട്ടോറിക്ഷകള്‍ ഓടിക്കുമ്പോള്‍ ഉണ്ടാകുന്ന പരിസ്ഥിതി പ്രശ്നങ്ങള്‍ക്ക് പരിഹാരമായി ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ക്ക് തൈകള്‍ നല്കികൊണ്ടുള്ള പദ്ധതിയും ഇതിനോടകം നിലവില്‍ വന്നു.
/sathyam/media/media_files/2025/06/04/kvsUOXXxTnAdli05s8uz.jpg)
കറിവേപ്പ്, നെല്ലി, നാരകം, കോവല്‍, സീതാപ്പിള്‍, മാവ് എന്നിവയുടെ തൈകളുമായി പോകുന്ന വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് കര്‍മം ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ നിര്‍വഹിച്ചു. യോഗത്തില്‍ തൈകള്‍ സ്‌പോണ്‍സര്‍ ചെയ്ത ഇന്‍ഫാം തമിഴ്‌നാട് സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗങ്ങളെ ഇന്‍ഫാം പരിസ്ഥിതി പരിപാലന്‍ പുരസ്‌കാര്‍ നല്‍കി ആദരിച്ചു.
/sathyam/media/media_files/2025/06/04/MObSx9NdoGKq0n0Xgd8c.jpg)
പരിസ്ഥിതി സംരക്ഷണത്തിന് ഇന്‍ഫാം പ്രഖ്യാപിച്ച അഞ്ചിന പദ്ധതികളില്‍ ഒന്നാണിത്. കൂടാതെ മണ്ണിന്റെ പി.എച്ച് ക്രമീകരിക്കുന്നതിനായി രണ്ടു ലക്ഷം കിലോ ഡോളോമൈറ്റും സൗജന്യമായി ഇൻഫാം വിതരണം ചെയ്തു.
/sathyam/media/media_files/2025/06/04/MY9dzwNqA2UI7W55iRHJ.jpg)
പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഇന്‍ഫാമിന്റെ എല്ലാ കാര്‍ഷിക ഗ്രാമങ്ങളിലെയും കുടുംബങ്ങളില്‍ തൈകള്‍ നടും. രാത്രി 7 മുതല്‍ 7.10 വരെ ആഗോള താപനത്തിനെതിരേ 'വിളക്ക് അണയ്ക്കൂ വിശ്വം കാക്കൂ' എന്ന ആഹ്വാനത്തോടെ ഇന്‍ഫാം അംഗങ്ങള്‍ വിളക്കുകള്‍ അണച്ചു പങ്കുചേരും.