ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്  വ്യാഴാഴ്ച അവധി

പുതിയ അധ്യയന വർഷം തുടങ്ങിയ ശേഷം തുടർച്ചയായ നാലാം ദിവസവും കുട്ടനാട് താലൂക്കിൽ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. 

New Update
image(73)

കോട്ടയം: ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (വ്യാഴാഴ്ച, ജൂൺ 5) അവധി. ജില്ലാ കളക്ടർ ജോൺ വി. സാമുവലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. 

Advertisment

അതേസമയം പുതിയ അധ്യയന വർഷം തുടങ്ങിയ ശേഷം തുടർച്ചയായ നാലാം ദിവസവും കുട്ടനാട് താലൂക്കിൽ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. 


കുട്ടനാട് താലൂക്കിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും ട്യൂഷൻ സെൻററുകൾക്കും അവധി ബാധകമാണ്. 


കാർത്തികപള്ളി താലൂക്കിലെ തെക്കേകര ഗവ. എൽ പി സ്കൂളിനും നാളെ അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. 

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയെ തുടർന്ന് കുട്ടനാട്, കാർത്തികപള്ളി താലൂക്കുകളിലെ മിക്ക പ്രദേശങ്ങളിലും വെള്ളക്കെട്ടുകൾ രൂപപ്പെട്ടിരിക്കുകയാണ്. ജലനിരപ്പ് ഉയരുകയും ചെയ്‌തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ജില്ലാ കളക്ടർ നാളെയും അവധി പ്രഖ്യാപിച്ചത്.

Advertisment