കോട്ടയം: പള്ളിക്കത്തോട്ടിൽ കാർ നിയന്ത്രണം നഷ്ടമായി റോഡരികിലെ കുളത്തിലേക്കു മറിഞ്ഞു യുവാവു മരിച്ചു. ഒപ്പമുണ്ടായിരുന്ന മൂന്നുപേർ രക്ഷപ്പെട്ടു.
ചെങ്ങളത്ത് വാടകയ്ക്കു താമസിക്കുന്ന പാലാ ചന്ദ്രൻ കുന്നേൽ ജെയിംസിന്റെ മകൻ ജെറിൻ (19)ആണു മരിച്ചത്.
ഇന്നു വൈകിട്ട് 8.15 ന് പള്ളിക്കത്തോട് എട്ടാം വാർഡിൽ ഉള്ള കൈയ്യൂരി ചല്ലോലിക്കുളത്തിലേക്കാണ് കാർ പതിച്ചത്.
റാന്നിയിൽ നിന്നും ചെങ്ങളത്തേക്കു പോവുകതയായിരുന്ന കാർ വെച്ചതോടെ കുളത്തിലേക്ക് വീഴുകയായിരുന്നു.
ജലവകുപ്പിന്റെ കീഴിലുള്ള വലിയ കുളത്തിലേക്കാണ് കാർ പതിച്ചത്. കാറിനുള്ളിൽ ഉണ്ടായിരുന്ന മൂന്നുപേർ രക്ഷപെട്ടു. ഇതിൽ മൂന്ന് പേരെ ഇതര സംസ്ഥാന തൊഴിലാളി ദീപക്കും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി.
ജെറിൻറെ അച്ഛനും അമ്മയും ഡ്രൈവറുമാണ് രക്ഷപ്പെട്ടത്. ഇവരിൽ നിന്നാണ് ജെറിൻ കാറിനുള്ളിൽ കുടുങ്ങിക്കിടക്കുന്ന വിവരം ലഭിച്ചത്.
തുടർന്ന് പാമ്പാടിയിൽ നിന്നുള്ള അഗ്‌നിരക്ഷാ സേനയും പള്ളിക്കത്തോട് പോലീസും ചേർന്നു തിരച്ചിൽ നടത്തിയെങ്കിലും ജെറിന്റെ ജീവൻ രക്ഷിക്കാനായില്ല.
കാറിനുള്ളിൽ നിന്നു മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.
അമ്മ : ബീന. സഹോദരൻ: ജസ്റ്റിൻ.