കോട്ടയം: അടുക്കള ബജറ്റിനെ താളം തെറ്റിച്ച് പച്ചക്കറി വില വര്‍ധിക്കുന്നു. ഒരു കിലോ ബീന്‍സ് വാങ്ങാന്‍ 160 രൂപ നല്‍കണം. മുരിങ്ങക്കാവില സെഞ്ചുറിയില്‍ എത്തി.
കാലവര്‍ഷം ആരംഭിച്ചതാണ് വിലവര്‍ധനയ്ക്കു കാരണമെന്നു വ്യാപാരികള്‍ പറയുന്നു. വരുന്ന ദിവസങ്ങളിലും വില വര്‍ധിച്ചേക്കാമെന്നും വ്യാപാരികള്‍ പറഞ്ഞു.
എല്ലാ ഇനം പച്ചക്കറികളുടെയും വിലയില്‍ രണ്ടാഴ്ച മുമ്പിലുള്ളതിനേക്കാള്‍ ശരാശരി 10 -15രൂപയുടെ വര്‍ധനയുണ്ടായതായി വ്യാപാരികള്‍ പറയുന്നു.
മിക്ക ഇനങ്ങളുടെയും വില 60 രൂപയ്ക്കു മുകളിലാണ്. കാലവര്‍ഷത്തിന്റെ തുടക്കത്തില്‍ തമിഴ്നാടിന്റെ പലയിടങ്ങളിലും ശക്തമായ മഴ പെയ്തതും ഇവിടെയുണ്ടായ മഴയെത്തുടര്‍ന്നു നാടന്‍ പച്ചക്കറികള്‍ക്കുണ്ടായ ക്ഷാമവും വില വര്‍ധനയ്ക്കു കാരണമായതായി വ്യാപാരികള്‍ പറയുന്നു.
പലയിടങ്ങളിലുമുണ്ടായിരുന്ന പയര്‍, കോവല്‍, പടവലം എന്നിവയെല്ലാം കാലവർഷ മഴയില്‍ വെള്ളത്തിലായിരുന്നു. കരയില്‍ കൃഷി ചെയ്തിരുന്നു പച്ചക്കറികൾ പോലും ശക്തമായ മഴയില്‍ നശിച്ചു.
ഭൂരിഭാഗം ഇനങ്ങള്‍ക്കും വിപണിയില്‍ ക്ഷാമം അനുഭവപ്പെടുന്നില്ലെങ്കിലും പയറിനും പടവലത്തിനും ക്ഷാമമുണ്ടെന്ന് വ്യാപാരികള്‍ പറയുന്നു.
കമ്പം, കോയമ്പത്തൂര്‍, മേട്ടുപ്പാളയം, ഊട്ടി മാര്‍ക്കറ്റുകളില്‍ നിന്നാണു ജില്ലയിലെ മിക്ക മാര്‍ക്കറ്റുകളിലേക്കും പച്ചക്കറി എത്തുന്നത്. പടവലങ്ങ -60, കോവയ്ക്ക -60, കറിക്കായ -40, പാവയ്ക്ക -80, മുളക് -60, കാരറ്റ് -60-80, വെണ്ടയ്ക്ക -60, ബീറ്റുറൂട്ട് -60, തക്കാളി -40, മുരിങ്ങക്ക -100, പച്ച മാങ്ങ -60- 80, കത്രിക്ക -60, വഴുതനങ്ങ- 60, ഉള്ളി -80, ഇഞ്ചി -80, കിഴങ് -40, സവാള -25, വാഴച്ചുണ്ട് -15-20. എന്നിങ്ങനെയാണ് വിലനിലവാരം.