സ്വാറെയില്‍ ആപ്പ് പൊതുജനങ്ങള്‍ക്കു ലഭ്യമാക്കാന്‍ റെയില്‍വേ. ടിക്കറ്റിനൊപ്പം ഭണക്ഷവും ആപ്പില്‍ ബുക്ക് ചെയ്യാം. നിലവില്‍ ആപ്പ് ഉപയോഗിക്കുന്നത് തെരഞ്ഞെടുത്ത ഉപഭോക്താക്കള്‍ മാത്രം

സ്വാറെയില്‍ ആപ്പ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ കണ്‍വീനിയന്‍സ് ഫീ നല്‍കേണ്ടതുണ്ട്

New Update
swarail

കോട്ടയം: പുതുതായി തയാറാക്കിയ സ്വാറെയില്‍ ആപ്പ് വൈകാതെ പൊതുജനങ്ങള്‍ക്കു ലഭ്യമാക്കാന്‍ റെയില്‍വേ. സെന്റര്‍ ഫോര്‍ റെയില്‍വേ ഇന്‍ഫര്‍മേഷന്‍ സിസ്റ്റങ് ഡെവലെപ്പ് ചെയ്‌തെടുത്ത ആപ്പ് ഇപ്പോള്‍ തെരഞ്ഞെടുത്ത ഉപഭോക്താക്കള്‍ മാത്രമാണ് ഉപയോഗിക്കുന്നത്.

Advertisment

ആപ്പിന്റെ പെര്‍ഫോമന്‍സ് പരിശോധിക്കുന്ന ഘട്ടമാണിപ്പോള്‍. വൈകാതെ തന്നെ പൊതുജനങ്ങള്‍ക്ക് ലഭ്യമാകും. ട്രെയിന്‍ ടിക്കറ്റ് ബുക്കിങ് കൂടാതെ, പി എന്‍ ആര്‍ സ്റ്റാറ്റസ് ചെക്ക്, ഭക്ഷണം ഓര്‍ഡര്‍ ചെയ്യാന്‍ തുടങ്ങി നിരവധി കാര്യങ്ങള്‍ക്ക് ഈ ആപ്പ് ഉപയോഗിക്കാവുന്നതാണ്.

ആര്‍ വാലറ്റ്, ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, നെറ്റ് ബാങ്കിങ് എന്നിങ്ങനെ ഏത് സംവിധാനത്തിലൂടെയും പണം അടയ്ക്കാവുന്നതാണ്.

സ്വാറെയില്‍ ആപ്പ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ കണ്‍വീനിയന്‍സ് ഫീ നല്‍കേണ്ടതുണ്ട്. യുപിഐ വഴിയാണെങ്കില്‍ 23.6 രൂപയും നോണ്‍ - യു പിഐ വഴിയാണെങ്കില്‍ 35.4 രൂപയുമാണ് കണ്‍വീനിയന്‍സ് ഫീ. ആന്‍ഡ്രോയിഡ് ഡിവൈസുകളിലും ഐഒഎസ് ഡിവൈസുകളിലും ഈ ആപ്പ് ലഭ്യമാണ്.

നേരത്തെ ഉണ്ടായിരുന്നു ഐആര്‍സിടിസി ആപ്പില്‍  ട്രെയിന്‍ ടിക്കറ്റ് ഇപ്പോഴും ബുക്ക് ചെയ്യാവുന്നതാണ്. പഴയ ഐആര്‍സിടിസി ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് അതില്‍ നല്‍കിയിരിക്കുന്ന ഐഡിയും പാസ് വേര്‍ഡും ഇതില്‍ ലോഗിന്‍ ചെയ്യാനായി ഉപയോഗിക്കാവുന്നതാണ്.

എന്നാല്‍, ഐആര്‍സിടിസി അക്കൗണ്ട് ഇല്ലെങ്കില്‍ പുതുതായി ഒരെണ്ണം ക്രിയേറ്റ് ചെയ്യേണ്ടി വരും.