കോട്ടയത്തു വീണ്ടും കാര്‍ അപകടം. കോത്തല ചേന്നംപള്ളിയില്‍ കാര്‍ നിയന്ത്രണം വിട്ടു തോട്ടിലേക്കു മറിഞ്ഞു. യാത്രക്കാരായ നാലു പേർക്കു  പരുക്കേറ്റു. അപകടം നടന്നത് പള്ളിക്കത്തോട്ടില്‍ കാര്‍ കുളത്തില്‍ വീണു യുവാവു മരിച്ച് 24 മണിക്കൂര്‍ തികയും മുന്‍പ്

കോട്ടയം മെഡിക്കല്‍ കോളജിലേക്കു രോഗിയുമായി വന്നശേഷം തിരികെ പോകും വഴിയാണു വാഹനം നിയന്ത്രണം നഷ്ടമായി മറിഞ്ഞത്. 

New Update
images(5)

കോട്ടയം : കോട്ടയത്തു വീണ്ടും കാര്‍ അപകടം. പാമ്പാടി കോത്തല ചേന്നംപള്ളിയില്‍ കാര്‍ നിയന്ത്രണം വിട്ടു തോട്ടിലേക്ക് മറിഞ്ഞ് അപകടം. ഇന്ന് ഉച്ചകഴിഞ്ഞു മൂന്നു മണിയോടുകൂടിയായിരുന്നു അപകടം. 

Advertisment

ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണു പോലീസ് പറയുന്നത്. കോട്ടയം മെഡിക്കല്‍ കോളജിലേക്കു രോഗിയുമായി വന്നശേഷം തിരികെ പോകും വഴിയാണു വാഹനം നിയന്ത്രണം നഷ്ടമായി മറിഞ്ഞത്. 


ഉടന്‍തന്നെ നാട്ടുകാരുടെ നേതൃത്വത്തില്‍ വാഹനത്തില്‍ ഉള്ളവരെ പുറത്തെടുക്കുകയായിരുന്നു. അപകട സമയം വാഹനത്തിനുള്ളില്‍ നാലു പേര്‍ ഉണ്ടായിരുന്നു. 


ഇവരെ സാരമായ പരുക്കുകളോടെ അടുത്തുള്ള പാമ്പാടി താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. പള്ളിക്കത്തോട്ടില്‍ കാര്‍ കുളത്തില്‍ വീണു യുവാവ് മരിച്ച് 24 മണിക്കൂര്‍ തികയും മുന്‍പാണു വീണ്ടും കോട്ടയത്ത് അപകടം ഉണ്ടായത്. 

ഇന്നലെ വൈകിട്ട് 7.15ന് ആയിരുന്നു നാടിനെ നടുക്കി ഒരു കുടുംബം സഞ്ചരിച്ച കാര്‍ ദിശ തെറ്റി ചല്ലോലി കുളത്തില്‍ വീണത്. അപകടത്തില്‍ മൂന്നുപേരെ നാട്ടുകാര്‍ ചേര്‍ന്നു രക്ഷപെടുത്തിയെങ്കിലും ഒരാളെ രക്ഷിക്കാന്‍ കഴിഞ്ഞിരുന്നില്ല.